താൻ കാത്തിരുന്ന ദിനം എത്തി, രാവിലത്തേ ട്രെയിന് തന്നെ ട്രിവാൻഡ്രം പോകാമെന്നു ഉറപ്പിച്ചു. വിവരം അറിഞ്ഞപ്പോൾ കൂടെ മാമ വരാമെന്ന് പറഞ്ഞു . എന്നാൽ അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നാത്തതുകൊണ്ട് വേണ്ടയെന്ന് തീർത്തും പറഞ്ഞു ഞാൻ ഇറങ്ങി. കൊണ്ട് ആക്കാനായി ഹെഡ് മാഷ് വന്നു . അദ്ദേഹത്തിന് എന്തോ ഒറ്റയ്ക്ക് എന്നേ അത്ര ദൂരം വിടുന്നതിൽ വിഷമം തോന്നിയിരുന്നു പക്ഷേ ഞാൻ പോയി സംസാരിച്ചു വരാമെന്ന് പറഞ്ഞു ആ മനുഷ്യനെ ആശ്വസിപ്പിച്ചു.
തല്ക്കാൽ എടുത്ത് ഞാൻ ട്രെയിനിലേക്ക് കേറി , എന്നോടൊപ്പം തന്നെ ഒരു കൊച്ചു പെൺകുട്ടിയും കേറി അവളുടെ കൈയിലും മുതുകിലും ബാഗ് ഉണ്ടായിരുന്നു. കഷ്ട്ടം തോന്നി ഞാൻ അതിൽ ഒന്ന് വാങ്ങി അകത്തേക്ക് വെച്ചു കൊടുത്തു. എന്റെ പ്രവർത്തിയിൽ ആ കുട്ടി ഒരു ചിരി എനിക്കായി തന്നു.
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
' ഞാൻ പ്രിയ ചേച്ചിന്റെ പേരെന്താ??'
" ധ്വനി "
' ഹം..... സൂപ്പർ പേര് ആണെലോ 😁ചേച്ചി ട്രിവാൻഡ്രത്തു എങ്ങോട്ടാ?? '
" ഒരാളെ കാണാൻ ആണ് , അവിടെ എത്തിയിട്ട് വിളിക്കണം "
' മം..... ഞാൻ ഹോസ്റ്റൽ പോകുവാ . നാളെ തൊട്ട് വർക്ക് ഉണ്ട് '
" അഹ്മ് ☺️ "
ആ കുട്ടി കുറുമ്പി വാ അടക്കാതെ എന്തൊക്കെയോ എത്തുന്നത് വരെ എന്നോട് സംസാരിച്ചു ഒരു തരത്തിൽ ആ സംസാരം എനിക്ക് ആശ്വാസം നൽകി. സ്റ്റേഷൻ എത്തിയതും എന്നോടൊപ്പം തന്നെ പ്രിയ ഇറങ്ങി. അവളെ കൂട്ടനായി ഒരു പയ്യൻ വന്നിരുന്നു. അവൾ എന്നേ അടുത്തേക്ക് വിളിച്ച് ആ പയ്യന് എന്നേ പരിചയപെടുത്തി കൊടുത്തു. ഞാൻ എല്ലാത്തിനും അവർക്കായി ഒരു ചിരി നൽകി. അത് അവളുടെ കസിൻ ബ്രദർ ആയിരുന്നു... ആളെ കാണാൻ അവളുടെ ട്വിൻ പോലെയായിരുന്നു. കൂടുതൽ ഒന്നും സംസാരിക്കാൻ നേരമില്ലാത്തതുകൊണ്ട് ഞാൻ വേഗം അവിടുന്ന് ഇറങ്ങി. പോകാൻ നേരം എനിക്കായി ഒരു hug ആ മോൾ തന്നു. എന്നേ അവൾ ചേർത്തുപിടിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു സന്തോഷം തോന്നി. ചിലപ്പോൾ ഇത് ആദ്യമായിട്ടായതുകൊണ്ട് ആകാം.