part 4

93 7 0
                                    

പിറ്റേ ദിവസം എല്ലാവർക്കും നോർമൽ ഡേ ആയിരുന്നു വരുൺ രാവിലെ എണീറ്റ് കുളിച് കോളേജിൽ പോകാൻ റെഡി ആയി.. എന്നാൽ വിവേകിനു അത് ennathem പോലെ ആയിരുന്നില്ല അവനെ എന്തൊക്കെയോ ഡിസ്റ്റർബ് ചെയ്യുന്നുടാരുന്നു... ഇന്നലെ നന്നായി പ്രാർഥിച്ചു കിടന്നെഗിലും അവനു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. മൈൻഡ് ഫുൾ രാവിലെ കണ്ട ആ സീനിയർ ചേട്ടൻ ആയിരുന്നു.. അതെന്താ എന്ന് അവനും അറിയില്ലാരുന്നു..
ഫുഡ്‌ കഴിക്കാൻ ഇരിക്കുന്നുവേങ്കിലും വിവേകിന്റെ മൈൻഡ് അവിടെ ആയിരുന്നില്ല അത് വരുനും ശ്രെധിച്ചു
Varun: കൊറേ നേരമായല്ലോ നീ ഫുഡും മുന്നിൽ വെച്ച കളിക്കുന്നു.. എന്താ കഴിക്കാൻ ഭാവം ഇലേ അതോ നിനക്ക് എന്തേലും പറയാൻ ഉണ്ടോ
അവൻ ഇല്ല എന്ന് തലയാട്ടി
കുറച്ചു സമയം കഴിഞ്ഞു
വിവേക് : hmm വിച്ചു നീ ആരോടും അടി കൂടാൻ പോവല്ലേ.. എന്ത് ഉണ്ടേലും കണ്ടില്ല എന്ന് വെച്ചാൽ മതി അമ്മ പറഞ്ഞത് ഓർമ ഇല്ലേ
വരുൺ : നിനക്ക് എന്താ സത്യത്തിൽ പ്രോബ്ലം.. ഇന്നലെ തൊട്ടു thudagyath ആണല്ലോ ഞൻ എവിടെയാ പോയത് തല്ലു ഉണ്ടാക്കിയോ വല്ലതും ഉണ്ടേൽ അത് വാ തുറന്നു പറയണം അല്ലാതെ ഉള്ളിൽ വല്ലോം വെച്ച കിടന്ന് കോനാക്കരുത്.. അതും പറഞ്ഞു വരുൺ അവിടെ നിന്ന് എണീറ്റ് പോയി.. വരുന്നിന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി
( വിച്ചുവിനോട് അത് പറയണോ... വേണ്ട ഇനി അത് അതിനേക്കാൾ വലിയ പ്രശനം ആയാലോ.. Oru പക്ഷെ ഇനി ആ ചേട്ടനെ ചിലപ്പോൾ കണ്ടെന്നു വരില്ല പിന്നെ എന്തിനാ വെറുതെ.. ഈശ്വര കാണല്ലേ )

കോളേജിൽ എത്തിയപോലും അവന്റെ മുഖത്തെ ടെൻഷൻ വരുൺ ശ്രെദ്ധിച്ചാരുന്ന.. പക്ഷെ അവൻ അത് ചോദിക്കാൻ പോയില്ല വേണമെങ്കിൽ പറയട്ടെ എന്ന് കരുതി.. രണ്ട് പേരും അവരവരുടെ dep ലേക്ക് പോയി

?? ഡാ  വരുണെ
മറ്റാരും അല്ല നമ്മട റിയാൻ ആണ്
വരുൺ : ആഹ് എന്താടാ
റിയാൻ : നിനക്ക് ഫുട് ബോൾ ഇഷ്ടം ആണോ അളിയാ
വരുൺ : ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ അതെ..വലിയ തരക്കേടില്ലതെ കളിക്കേം ചെയ്യും
റിയാൻ : എന്നാൽ വാ
വരുൺ : എങ്ങോട്
റിയാൻ : സെമിനാർ ഹാളിൽ ജൂനിയർ ഫുട് ബോൾ ടീമിലെക് സെലെക്ഷൻ നടക്കുന്നുണ്ട് നമ്മൾക്കു എന്തായാലും അവിടേക്കു ഒന്ന് പോയിട്ട് വരാം
വരുൺ : എനിക്ക് ഒന്നും വയ്യ നീ ഒന്ന് പോയെ
റിയാൻ : ഡാ വാടാ അളിയാ pls ഒറ്റക് പോവാൻ വയ്യാത്തോണ്ട് അല്ലെ.. Oru കാര്യം ചെയ്യാം നിന്റെ ബ്രദറിനെ കൂടെ വിളിക്കാ
വരുൺ : ആഹ് best ചെന്ന് വിളിക്കി ഇപ്പോൾ വരും 😆
റിയാൻ : അതെന്താ അവനു സ്പോർട്സ് ഒന്നും ഇഷ്ടല്ലേ
വരുൺ : അവൻ നേരെ ചൊവ്വേ ഒന്ന് സംസാരിക്കുന്ന നിനക്ക് കാണാൻ പറ്റില്ല പിന്നെ അല്ലെ ടീമിൽ ചേരുന്നേ
റിയാൻ : ശെരി എന്നാൽ നീ ഒന്ന് വാ pls 😘
വരുൺ : ഇത് വലിയ ശല്യം ആയല്ലോ നിനക്ക് വേണേൽ നീ പോ
റിയാൻ : എടാ pls ഡാ മുത്തേ ഇതൊക്കെ oru രസമല്ലേ pls pls
അവസാനം മനസില്ല മനസോടെ റിയാനൊപ്പം പോവാം എന്ന് വരുൺ സമ്മതിച്ചു

Hey🥰 darling🥰Where stories live. Discover now