🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥1

922 7 11
                                    

"" ഞങ്ങൾക്ക് ഒരു പെണ്ണിനെ വേണം...!!! ""

പരിചിതമായ ശബ്‍ദം കേട്ട് തിരിഞ്ഞു നോക്കിയ അസാർ..... തന്റെ മുൻപിൽ നിൽക്കുന്നവരെ കണ്ട് ഞെട്ടലോടെ കണ്ണുകൾ മിഴിച്ചു.




"" എ.... എന്താ..... നി.... നിങ്ങൾ ഇപ്പോ.... ""


"" കേട്ടത് മാറി പോയിട്ട് ഒന്നുമില്ല അസാർ.
ഞങ്ങൾക്ക് ഒരു പെണ്ണിനെ വേണം 🔥 ""

"" തന്റെ രീതിക്ക് പറഞ്ഞാൽ..... ഒരു രാത്രിയിലേക്ക് ഞങ്ങൾക്ക് ഒരു പെണ്ണിനെ വേണം 🔥 ""

വിക്കി വിക്കി അയാൾ ചോദിച്ചു കൊണ്ടിരിക്കെ..... ഇരുവരും ഒരു പോലെ നെഞ്ചിന് കുറുകെ കൈകൾ പിണച്ചു കെട്ടി കൊണ്ട് തീർത്തും ഗൗരവത്തോടെ പറഞ്ഞു.

അവരുടെ വാക്കുകൾ കേട്ട അയാളുടെ കണ്ണുകൾ പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങി. അവർ ഈ അപാർട്മെന്റിലേക്ക് താമസം മാറി വന്ന അന്ന് മുതൽ ഈ ഒരു ആവിശ്യം പറഞ്ഞു അവരെ ശല്യം ചെയ്തു കൊണ്ട് നടന്ന ആളാണ് അസാർ. എന്നാൽ ഓരോ പ്രാവിശ്യവും അവർ അയാളെ ആട്ടി ഓടിക്കുകയാണ് ചെയ്തിട്ടുള്ളത്. എങ്കിലും ഒരു ഉളുപ്പും ഇല്ലാതെ അയാൾ അവരുടെ പിറകെ ഈ ഒരു ആവിശ്യം പറഞ്ഞു നടക്കും. അതിന് പിന്നിൽ ഇയാൾക്ക് വലിയ ഒരു നേട്ടവുമുണ്ട്. കാരണം ഈ അപാർട്മെന്റിൽ ഹൈ പോർഷ് പാർട്ടിസ് അല്ലാതെ വേറെ ആരും താമസത്തിന് വരില്ല. ഇവരാണെങ്കിൽ ബാച്‌ലർസും. അതിനാൽ തന്നെ ഇവർക്ക് രണ്ട് പേർക്കും ഒരു രാത്രിയിലേക്ക് രണ്ട് പെണ്ണുങ്ങളെ ഒപ്പിച്ചു കൊടുത്താൽ..... അയാൾക്ക് സാധാരണ ഗതിയിൽ കിട്ടുന്നതിൽ നിന്നും മൂന്നിരട്ടി കമ്മിഷൻ ലഭിക്കും.



"" താൻ ഇത് എന്ത് ആലോചിച്ചു കൊണ്ട് നിൽക്കുവാ...?? ""

തങ്ങളുടെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് എന്തോ ചിന്തയിൽ മുഴുകി നിൽക്കുന്നവന്റെ നേർക്ക് വിരൽ ഞൊടിച്ചു കൊണ്ട് ഗൗരവത്തോടെ ഒരുവൻ ചോദിച്ചു.




"" ഏഹ്.... ഹ്.....
അല്ലാ... പെട്ടെന്ന് ഇങ്ങനെ തോന്നാൻ..... ""

"" തനിക്ക് പറ്റില്ലെങ്കിൽ അത് പറയടോ...!! ""

ഞെട്ടലോടെ ചിന്തകളിൽ നിന്നും തിരിച്ചു വന്ന അയാൾ സംശയത്തോടെ അവരോട് ചോദിച്ചു കൊണ്ടിരിക്കെ..... അയാളുടെ നേർക്ക് ചീറി കൊണ്ട് മറ്റവൻ പറഞ്ഞു.



🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Where stories live. Discover now