കുളിച്ചിട്ട് ഇറങ്ങിയ സോ കാണുന്നത് എന്തോ ആലോചിച്ചു കൊണ്ട് സോഫയിലിരിക്കുന്ന ഹർഷികയെയാണ്.
"" എന്താടാ...?? നീ ആരെയാ ഈ നോക്കുന്നേ...?? ""
സംശയത്തോടെ ഒരിടത്തേക്ക് മാത്രം നോട്ടം ഉറപ്പിച്ചു കൊണ്ട് നിൽക്കുന്ന സോയെ കണ്ടതും..... ജൂബ് സംശയത്തോടെ ചോദിച്ചു.
"" ഹരയെ. ഞാൻ കുളിക്കാൻ കയറുന്നതിന് മുൻപ് തൊട്ട് തുടങ്ങിയ ആലോചനയാണ്. ഇത് വരെയായിട്ടും തീർന്നിട്ടില്ല.
ഇനി എടുത്ത തീരുമാനം തെറ്റായി പോയി എന്ന് വെല്ലോം മനസ്സിൽ തോന്നുന്നുണ്ടോ...?? അവൾ നമ്മളെ വിട്ട് പോകുമോ...?? ""ജൂബിന്റെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് സോ വെപ്രാളത്തോടെ ചോദിച്ചു.
"" അഹ്.... നീ ടെൻഷൻ അടിക്കാതെ ടാ. അവൾ വേറെ എന്തെങ്കിലും ആലോചിച്ചു കൂട്ടുവായിരിക്കും ""
സോയുടെ തോളിൽ മെല്ലെ തട്ടി കൊണ്ട് ജൂബ് പറഞ്ഞു. എന്നിട്ടും അവന്റെ മുഖത്തെ വാട്ടം മാറിയിട്ടില്ല എന്ന് കണ്ട ജൂബ്.... സ്വയം തലയിൽ തല്ലി അവനെയും പിടിച്ചു വലിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി.
"" ഷികാ.... ""
ജൂബിന്റെ വിളി കേട്ടതും..... അവൾ ഞെട്ടലോടെ മുഖം ഉയർത്തി നോക്കി.
"" എന്താണ് നിനക്ക് ഒരു ടെൻഷൻ...?? എന്താ നീ ഈ ആലോചിച്ചു കൂട്ടുന്നത്...?? എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ...?? ""
സോയെ അവളുടെ അടുത്തായി പിടിച്ചിരുത്തി..... അവർക്ക് അഭിമുഖമായി സോഫയിലേക്കിരുന്നു കൊണ്ട് തെല്ല് ഗൗരവത്തോടെ ജൂബ് ചോദിച്ചു.
"" ഹ്മ്മ്.... തോന്നുന്നുണ്ട് ""
അൽപ നേരത്തെ മൗനത്തിനു ശേഷം അവൾ മറുപടി പറഞ്ഞു.
ആ നിമിഷം ജൂബിന്റെ കണ്ണുകൾ സോയുടെ നേർക്കാണ് നീണ്ടത്. ആളിന്റെ മുഖം നന്നായി മങ്ങിയിട്ടുണ്ട്.
"" Reason...?? ""
ജൂബ് ഗൗരവം ഒട്ടും കുറയ്ക്കാതെ അവളോട് ചോദിച്ചു.
"" Because നിങ്ങൾക്കുള്ള നിലയും വിലയും. അത് ഞാൻ കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും മറന്നു പോയി. നിങ്ങൾക്ക് ചേരുന്ന ഒരാൾ അല്ല ഞാൻ. ഞാൻ നിങ്ങളുടെ കൂടെയുള്ളത്..... അത്.... നിങ്ങൾക്ക് തന്നെ നാണക്കേട് വരുത്തി വെയ്ക്കും ""