എന്തൊക്കെയോ അവ്യക്തമായ ശബ്‍ദങ്ങൾ കേട്ടാണ് ജൂബ് ഉറക്കം വിട്ട് ഉണർന്നത്.
"" ചെ..... What the f**k.... ""
ശബ്‍ദം കേട്ടതിന്റെ ഈർഷ്യയിൽ അവൻ തലയണ അമർത്തി ഞെരിച്ചു കൊണ്ട് ദേഷ്യത്തോടെ ഉറക്ക പിച്ചിൽ മുരണ്ടു.
"" ടാ സോ..... രാവിലെ തന്നെ ഫോണിൽ കയറിയോ...?? ആ volume ഒന്ന് കുറെയ്ക്കെടാ ""
ഉറക്കം വിട്ട് മാറഞ്ഞിട്ട് കൂടി ജൂബ് ദേഷ്യത്തോടെ അലറി.
എന്നാൽ പിന്നെയും എന്തൊക്കെയോ ശബ്‍ദങ്ങൾ കേട്ടതും..... അവന്റെ ഉറക്കം പൂർണ്ണമായും മാറി. അവൻ ദേഷ്യത്തോടെ തല ചരിച്ചു നോക്കി. എന്നാൽ ശാന്തമായി കിടന്ന് ഉറങ്ങുന്ന സോയെ കണ്ടതും.... ജൂബിന്റെ നെറ്റി സംശയത്താൽ ചുളിഞ്ഞു.
"" ഇവൻ അല്ലേൽ പിന്നെ ആരാ...?? ""
അവൻ സംശയത്തോടെ സ്വയമേ ചോദിച്ചു. അപ്പോഴാണ് ഹർഷികയുടെ കാര്യം അവന്റെ ഓർമ്മയിലേക്ക് വന്നത്.
അവൻ വേഗം തന്നെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് ഹാളിലേക്ക് ഇറങ്ങി. അൽപ സമയം ചെവി വട്ടം പിടിച്ചു നിന്നപ്പോൾ മനസ്സിലായി.... അടുക്കളയിൽ നിന്നാണ് കൊട്ടും തട്ടും എല്ലാം കേൾക്കുന്നതെന്ന്. അവൻ വേഗം തന്നെ അടുക്കളയിലേക്ക് പോയി. അവൻ ചെന്നപ്പോൾ കാണുന്നത് ധൃതിയിൽ എന്തൊക്കെയോ പാചകം ചെയ്യുന്നവളെയാണ്. ഒരു night gown ആണ് ആളുടെ വേഷം."" Good morning ""
അകത്തേക്ക് കയറുന്ന കൂട്ടത്തിൽ അവൻ ചിരിയോടെ പറഞ്ഞു.
"" അഹ്.... Good morning ""
പെട്ടെന്ന് അവന്റെ ശബ്‍ദം കേട്ട് അവൾ ഒന്ന് പകച്ചു പോയി എങ്കിലും അവളും ചിരിയോടെ തന്നെ അവനെ തിരികെ വിഷ് ചെയ്തു.
"" ഈ സൗണ്ട് എല്ലാം കാരണമാണ് ഉറക്കം മുറിഞ്ഞത് അല്ലേ. I'm Sorry ""
അവന് മുഖം കൊടുക്കാതെ അവൾ പറഞ്ഞതും.... അവൻ വിടർന്ന കണ്ണുകളോടെ അവളെ ഒന്ന് നോക്കി. കാരണം ഇവൾ എങ്ങനെ ഇത്ര കൃത്യമായി ഇത് മനസ്സിലാക്കി എന്നുള്ള ഒരു ഭാവമായിരുന്നു അപ്പോ അവന്റെ മുഖത്ത്.
"" Hey... No issues. സത്യത്തിൽ ഈ സൗണ്ട് കേട്ടത് നന്നായി. ഇന്നലെ alarm സെറ്റ് ചെയ്യാതെയാണ് ഞങ്ങൾ കിടന്നത് ""