"" എങ്ങനെയുണ്ടായിരുന്നു സാറന്മാരെ ഇന്നലെ രാത്രി...?? ""
ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പാർക്കിംഗ് ലോട്ടിലേക്ക് നടക്കുകയായിരുന്ന സോയും ജൂബും അസാറിന്റെ ചോദ്യം കേട്ട് പിന്തിരിഞ്ഞു നോക്കി.
പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് നിൽക്കുന്ന അസാറിനെ കണ്ടതും..... ഇരുവരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. അയാളുടെ വരവിന്റെ ഉദ്ദേശം മനസ്സിലായ ജൂബ് തന്റെ ജീൻ പോക്കറ്റിൽ നിന്ന് വാലറ്റ് എടുത്തു കുറച്ചധികം നോട്ട് കെട്ടുകൾ എടുത്തു അയാളുടെ നേർക്ക് നീട്ടി. പണം കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു.
"" പറഞ്ഞതിനേക്കാൾ കൂടുതലുണ്ട് ""
വാലറ്റ് തിരികെ ജീനിലേക്കിട്ട് കൊണ്ട് ജൂബ് ഗൗരവത്തോടെ പറഞ്ഞു.
"" അടുത്ത സാറ്റർഡേയും അവൾ ഞങ്ങളുടെ കൂടെ വേണം ""
സോ ഗൗരവത്തോടെ പറഞ്ഞു.
"" അയ്യോ.... അത് സാറെ.... ആ കൊച്ച് വരത്തില്ല. അതിന് ഒരാളുടെ കൂടെ തന്നെ രണ്ട് പ്രാവിശ്യം പോകുന്നത് ഇഷ്ട്ടമല്ല ""
അയാൾ നിസ്സഹായതയോടെ പറഞ്ഞു.
"" അതൊന്നും ഞങ്ങൾക്ക് അറിയണ്ട. അടുത്ത സാറ്റർഡേ അവൾ ഞങ്ങളുടെ കൂടെ കാണണം ""
ജൂബ് തറപ്പിച്ചു പറഞ്ഞു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു. അവന്റെ പിന്നാലെ തന്നെ അയാളെ ഒന്ന് കനപ്പിച്ചു നോക്കി കൊണ്ട് സോയും.
ഇരുവരും കാറിൽ കയറിയതും..... പരസ്പരം നോക്കി പൊട്ടി ചിരിച്ചു.
ശേഷം മിററിൽ കൂടി പിന്നിലേക്ക് നോക്കി. കൈയിലിരിക്കുന്ന നോട്ട് കെട്ടുകളിലേക്കും തങ്ങളുടെ കാറിലേക്കും നിരാശയും സന്തോഷവും കലർന്ന ഭാവത്തിൽ നോക്കി നിൽക്കുന്ന ആളെ കണ്ടതും..... അവർ പൊട്ടി പൊട്ടി ചിരിച്ചു. ശേഷം അതെ ചിരിയോടെ തന്നെ ജൂബ് കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് എൻട്രൻസ് ലക്ഷ്യമാക്കി ഓടിച്ചു.❤️🔥
ആഹാരം കഴിച്ചു കഴിഞ്ഞു തിരികെ അപാർട്മെന്റിലേക്കുള്ള ഡ്രൈവിലാണ് ജൂബും സോയും. സിഗ്നലിൽ പെട്ട് വെറുതെ പുറത്ത് കൂടി മിഴികൾ പായിക്കുമ്പോഴാണ് ഹർഷികയെ സോ കാണുന്നത്.