3.35k+ read count and 100+ votes.... Thank you so much for your support guys.
അത് പോലെ തന്നെ ഒരു note post ചെയ്തപ്പോൾ..... തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ എല്ലാരോടും Thank you ❤️Happy Reading.....
"" ഇപ്പോ എങ്ങനെയുണ്ട് ജൂബ്...?? ""
ചായ ഊതി കുടിച്ചു കൊണ്ടിരിക്കുന്ന ജൂബിന്റെ നെറ്റിയിൽ കൈത്തലം അമർത്തി കൊണ്ട് ഹർഷിക ചോദിച്ചു.
"" Feeling better ""
കണ്ണുകൾ ചിമ്മി തുറന്നു കൊണ്ട് ചെറു ചിരിയോടെ അവൻ പറഞ്ഞു.
അവന്റെ ആ നിഷ്കളങ്കമായ ചിരി കാൺകെ.... അവൾ വാത്സല്യത്തോടെ അവന്റെ മുടിഴകളിൽ കൂടി മെല്ലെ ഒന്ന് വിരൽ ഓടിച്ചു.
"" ഇത് എന്താ നിന്റെ ചുണ്ടിൽ....?? മുറിഞ്ഞൊ...?? ""
അവളുടെ ചിരിയിലേക്ക് നോക്കിയിരിക്കുകയായിരുന്ന ജൂബ്.... അവളുടെ ചോര കല്ലിച്ചു കിടക്കുന്ന കീഴ് ചുണ്ട് കണ്ടതും.... സംശയത്തോടെ ചോദിച്ചു.
അവന്റെ പ്രതീക്ഷിക്കാതെയുള്ള ചോദ്യത്തിൽ അവൾ ഒന്ന് പകച്ചു പോയി. അവന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയാതെ അവൾ ആകെ ഉഴറി പോയി.
അവളുടെ മുഖത്തു നിറയുന്ന വെപ്രാളവും പതർച്ചയും എല്ലാം കാൺകെ..... പാതി ബോധത്തിൽ താൻ അറിഞ്ഞത് എല്ലാം സത്യമായിരുന്നു എന്ന് അവന് മനസ്സിലായി. ആ നിമിഷം അവന് അവളോട് ഉള്ള് നിറഞ്ഞൊഴുകും വിധം സ്നേഹം തോന്നി..... പ്രണയം തോന്നി. കാരണം സാഹചര്യങ്ങൾ എല്ലാം അവൾക്ക് അനുകൂലമായിരുന്നിട്ട് കൂടി തന്റെ അവസ്ഥയെയും, താൻ എന്ന മനുഷ്യനെയും മാനിച്ചു കൊണ്ട് അവൾ തന്റെ വികാരങ്ങൾ അടക്കി നിർത്തിയല്ലോ എന്ന് ആലോചിക്കും തോറും അവന് അവളോട് പ്രണയവും ബഹുമാനവും ഒരു പോലെ തോന്നി.
"" എന്താ ഷിക...?? എവിടെയെങ്കിലും പോയി ഇടിച്ചോ നീ...?? അങ്ങനെയാണോ ഈ ചുണ്ട് മുറിഞ്ഞത്...?? ""
കള്ളങ്ങൾ ഏതുമേ കിട്ടാതെ അവൾ വലയുകയാണ് എന്ന് മനസ്സിലായതും..... അവനായി തന്നെ അവൾക്ക് പറയാൻ ഒരു കള്ളമിട്ട് കൊടുത്തു.
"" ഹ്മ്മ്.... ആണെന്ന് തോന്നുന്നു.... ഓർക്കുന്നില്ല ""
അവന്റെ ചോദ്യത്തിന് വെറുതെ ഒന്ന് മൂളി കൊണ്ട് അവൾ എന്തോ പറഞ്ഞു. ഒരു പക്ഷേ അവൻ വീണ്ടും അതിനെ കുറിച്ച് ചോദിക്കുമോ എന്ന് ഭയനാകാം അവൾ അങ്ങനെ വ്യക്തമല്ലാത്ത ഒരു ഉത്തരം അവന് കൊടുത്തത്.