സൂര്യ രശ്മികൾ മുഖത്തേക്ക് അടിച്ചതും.... ജൂബ് മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു. തന്റെ മേലേ ഒരു കൈയും കാലുമിട്ട് കിടന്ന് ഉറങ്ങുന്നവനെ കണ്ടതും.... ജൂബിന് ചിരി വന്നു പോയി.
"" ടാ.... എഴുന്നേറ്റേ.... ""
സോയുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ജൂബ് അവനെ വിളിച്ചുണർത്താൻ നോക്കി.
"" ഹ്മ്മ്.... ഹ്.... ""
അവൻ ചിണുങ്ങി കൊണ്ട് ഒന്ന് കൂടി ജൂബിനെ ചുറ്റി പിടിച്ചു.
അവന്റെ ചിണുങ്ങൽ കണ്ട് ജൂബ് ചിരിയോടെ ഭിത്തിയിലേക്ക് നോക്കി. വോൾ ക്ലോക്കിലേക്ക് നോക്കിയ ജൂബിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു."" 11 മണിയോ...!!?? ""
സമയം കണ്ട് അവൻ അന്തം വിട്ട് പോയി.
"" ടാ.... എഴുന്നേൽക്ക്. സമയം 11 മണി കഴിഞ്ഞു ""
ദേഹത്തു നിന്നും സോയുടെ കൈയും കാലും അടർത്തി മാറ്റി കൊണ്ട് ജൂബ് പറഞ്ഞു.
"" അത്രേയല്ലേയായുള്ളൂ ""
സോ അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.
"" ഇന്നലെ രാത്രി നീ നന്നായിട്ട് പെരുമാറിയ നിന്റെ പെണ്ണ് അപ്പുറത്തെ മുറിയിൽ കിടപ്പുണ്ട്. അതിനെ പോയി.... ""
ബെഡിൽ കൈ കുത്തി കൊണ്ട് എഴുന്നേൽക്കുന്ന കൂട്ടത്തിൽ ജൂബ് പറഞ്ഞു കൊണ്ടിരിക്കെ.... സോ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ഒറ്റ ഓട്ടത്തിന് മുറി വിട്ടിറങ്ങി.
"" അപ്പോ പറയണ്ട രീതിയിൽ പറഞ്ഞാ ആശാന് എഴുന്നേൽക്കാൻ അറിയാം ""
കാറ്റ് പോലെ വേഗത്തിൽ പാഞ്ഞു പോയവനെ നോക്കി കൊണ്ട് ജൂബ് ചിരിയോടെ പറഞ്ഞു.
"" ടാ....!!! ""
പെട്ടെന്ന് സോയുടെ അലർച്ച കേട്ടതും.... ജൂബ് കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് കൊണ്ട് മുറി വിട്ടിറങ്ങി.
"" ടാ.... ജൂബ്.... അവൾ.... അവൾ അവിടെ ഇല്ല ""
വെപ്രാളത്തോടെ ഹാളിലേക്ക് ഓടി വന്ന് കൊണ്ട് പറയുന്നവനെ കാൺകെ.... ജൂബിന്റെ പുരികം സംശയത്താൽ ചുളിഞ്ഞു.