"" ജൂബ്..... സോ..... എഴുന്നേറ്റേ..... ""
പരസ്പരം കൈയും കാലുമെല്ലാം ദേഹത്തേക്കിട്ട് കൊണ്ട് കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന സോയെയും ജൂബിനെയും കുലുക്കി വിളിച്ചു ഹർഷിക.
"" ഹ്മ്മ്..... ഹ്.... ""
സോ ചിണുങ്ങി കൊണ്ട് ഒന്നൂടെ ജൂബിന്റെ മേലെയുള്ള പിടി മുറുക്കി. എന്നാൽ ജൂബ് ദേഷ്യത്തോടെ പല്ല് ഞെരിക്കുകയാണ് ചെയ്തത്.
രണ്ടിന്റെയും ഭാവം കണ്ട് അവൾക്ക് ചിരി പൊട്ടി എങ്കിലും സമയം 10 മണി കഴിഞ്ഞെന്നുള്ള ബോധമുള്ളത് കൊണ്ട് അവൾ വീണ്ടും അവരെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.
"" ദേ..... മതി ഉറങ്ങിയത്..... രണ്ടും എഴുന്നേറ്റേ ""
സോയുടെയും ജൂബിന്റെയും പുറത്ത് മെല്ലെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു.
"" ഹ്..... പ്ലീസ്..... പ്ലീസ്..... 5 മിനിറ്റ് കൂടി ""
സോ ചിണുങ്ങി കൊണ്ട് കമ്ഴന്നു കിടന്നു.
"" What the.... ""
ജൂബ് ദേഷ്യത്തോടെ തലയണ എടുത്തു സ്വന്തം മുഖം മൂടി കിടന്നു.
"" അഹ്..... എഴുന്നേൽക്കാൻ..... സമയം 10 കഴിഞ്ഞു ""
വിടാൻ ഭാവമില്ല എന്നത് പോലെ അവൾ വീണ്ടും അവരെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.
"" അഹ്.... അത്രയല്ലേ ആയുള്ളൂ. ഇന്ന് അവധി അല്ലേ.... ഞങ്ങൾ ഒന്ന് ഉറങ്ങട്ടെ ഹരാ ""
സോ ചിണുങ്ങി. എന്നാൽ അപ്പോഴേക്കും അവന്റെ ഉറക്കം മുറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അവൻ മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു കൊണ്ട് അവളെ തല ചരിച്ചു നോക്കി.
"" രണ്ടും മുറിയീന്ന് ഒന്ന് ഇറങ്ങി പോവോ ""
തലയണയിൽ അമർത്തി പിടിച്ചു കൊണ്ട് ജൂബ് ഒച്ച എടുത്തതും..... രണ്ട് പേരും പരസ്പരം ഒന്ന് നോക്കി. ശേഷം കള്ളത്തരത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.
"" അങ്ങനെ ഇപ്പോ ഞങ്ങൾ മാത്രമായിട്ട് പോകുന്നില്ല കേട്ടോ ""
അതും പറഞ്ഞു കൊണ്ട് രണ്ട് പേരും കൂടി ജൂബിന്റെ കഴുത്തിലും ദേഹത്തും എല്ലാം കൈ ഇഴച്ചു കൊണ്ട് ഇക്കിളി കൂട്ടാൻ തുടങ്ങി.