🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥 14

388 7 13
                                    

അൽപ നേരത്തെ യാത്രയ്ക്ക് ശേഷം ജൂബ് സോയോട് പറഞ്ഞത് പോലെ തന്നെ അവൻ ഒരു textile shop ന്റെ മുന്നിലായി കാർ കൊണ്ട് നിർത്തി.


"" ഇറങ്ങ് ""

ഡോർ തുറക്കുന്ന കൂട്ടത്തിൽ പിന്നിലേക്ക് നോക്കി കൊണ്ട് സോ പറഞ്ഞതും.... അവൾ ഒന്ന് മൂളി കൊണ്ട് അവരോടൊപ്പം പുറത്തേക്ക് ഇറങ്ങി.

അവർ ഇരുവരെയും നോക്കി കാർ ലോക്ക് ചെയ്ത ശേഷം ജൂബ് അകത്തേക്ക് കയറി പോയി. അവന്റെ പിന്നാലെ തന്നെ അവരും അകത്തേക്ക് കയറി.



"" Welcome sir. എന്താണ് നോക്കുന്നത്..?? ""

" ആൾക്ക് കുറച്ച് ഡ്രസ്സ്‌ വേണം ""

സ്റ്റാഫ്‌ ചോദിച്ചതും.... തന്റെ പിന്നാലെ കയറി വന്ന ഹർഷികയുടെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് ചെറു ചിരിയോടെ ജൂബ് പറഞ്ഞു.



"" Ok. Ladies section അവിടെയാണ് സാർ ""

സ്റ്റാഫ്‌ പറഞ്ഞതും.... അവൻ അവരെ ഒന്ന് നോക്കി കൊണ്ട് അങ്ങോട്ടേക്ക് നടന്നു.




"" ജൂബ്.... എനിക്ക്.... എന്റെ കൈയിൽ ആവശ്യത്തിൽ കൂടുതൽ ഡ്രസ്സുണ്ട്. വെറുതെ..... ""

"" നിന്റെ കൈയിൽ ആവശ്യത്തിൽ കൂടുതൽ dresses ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ അതെല്ലാം ഞങ്ങളുടെ മുന്നിലിട്ടാ മതി. നീ ഇപ്പോ ഞങ്ങളുടെ ഭാര്യയാണ്. അത് കൊണ്ട് dressing style ശ്രദ്ധിക്കണം. ഫ്ലാറ്റിൽ നിനക്ക് എന്ത് വേണമെങ്കിലുമിടാം. That's your choice. None of us will interfere in that. But പുറത്തേക്ക് ഇറങ്ങുമ്പോൾ.... പ്രത്യേകിച്ച് ഇനി അങ്ങോട്ട് Association programs and Office parties അങ്ങനെ ധാരാളം family functions വരുന്നുണ്ട്. നമ്മുടെ neighbours എങ്ങനെയുള്ളവരാണ് എന്നത് ഞങ്ങളെക്കാൾ നന്നായി നിനക്ക് അറിയാമല്ലോ. അത് കൊണ്ട് ഇനിയും നീ പഴയത് പോലെയുള്ള dressing styles prefer ചെയ്താൽ.... നീ ഞങ്ങളുടെ ആരാണെന്ന് പറഞ്ഞാലും they will see you in the same way as before. ഞങ്ങളുടെ ഭാര്യയെ വേറെ ഒരാൾ മോശം പറയുന്നത്.... We don't like that. എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോ എല്ലാം നീ ഒരു typical mallu girl ആവണം എന്നല്ല ഞാൻ പറഞ്ഞത്. I think.... You got my point ""

ഹർഷികയെ തടഞ്ഞു കൊണ്ട് ജൂബ് പറഞ്ഞതും.... അവൾ ഒരു ഉത്തരമില്ലാതെ നിന്ന് പോയി. കാരണം അവൻ പറഞ്ഞത് മുഴുവൻ ശരിയാണ്. 


🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Donde viven las historias. Descúbrelo ahora