രാവിലെ പതിവ് പോലെ അടുക്കളയിൽ തിരക്കിട്ട പണിയിലാണ് ഹർഷിക. രാവിലത്തേക്കുള്ള പുട്ടും, കടല കറിയും ഉണ്ടാക്കി വെച്ച ശേഷം ഉച്ചയ്ക്കതെക്കുള്ള ബീൻസ് തോരൻ വെയ്ക്കുകയാണ് അവൾ.
"" Good morning Shika ""
ജൂബിന്റെ ശബ്‍ദം കേട്ടതും.... അവൾ തല ചരിച്ചു കൊണ്ട് വാതിൽക്കലേക്ക് നോക്കി.
"" Good morning Joob. ഇപ്പോ എങ്ങനെയുണ്ട്...?? ""
ചിരിയോടെ അവനെ തിരികെ വിഷ് ചെയ്തു കൊണ്ട് അവൾ ചോദിച്ചു.
"" ഒരു കുഴപ്പവുമില്ല ""
ചിരിയോടെ അവൻ പറഞ്ഞതും.... അവൾ അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം വീണ്ടും പാചകത്തിലേക്ക് ശ്രദ്ധ തിരിച്ചു.
അവൾ ചെയ്യുന്നത് നോക്കി കൊണ്ട് അവൻ ചെറു ചിരിയോടെ കിച്ചൺ സ്ലാബിന്റെ മേലെക്ക് കയറിയിരുന്നു.
"" Coffee ഇപ്പോ തരാമെ ജൂബ് ""
തോരൻ ഒന്ന് കൂടി ഇളക്കി.... അൽപം രുചിച്ചു നോക്കിയ ശേഷം അവൾ പറഞ്ഞു.
"" ഹ്മ്മ്.... പതിയെ മതി ""
അതും പറഞ്ഞു കൊണ്ട് അവൻ പിന്നിലേക്ക് അൽപം ചാഞ്ഞിരുന്നു.
"" ഷികാ.... ""
അൽപ നേരത്തെ നിശബ്‍ദതയ്ക്ക് ശേഷം ജൂബ് അവളെ വിളിച്ചു.
"" എന്താ ജൂബ്...?? ""
കറിയായതും, പാത്രം അടച്ചു.... സ്റ്റവ് ഓഫ് ചെയ്തു.... അവന്റെ നേർക്ക് തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു.
"" I love you 🔥 ""
അവളുടെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി കൊണ്ട് അവൻ പറഞ്ഞു.
ശ്വാസം വിലങ്ങിയത് പോലെ തറഞ്ഞു നിന്ന് പോയി പെണ്ണ്...!!!
കേട്ടത് സത്യമാണോ എന്ന് അറിയാനായി അവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ തന്നെ നോക്കി നിന്നു."" കേട്ടത് തെറ്റി പോയിട്ടൊന്നുമില്ല ഷികാ. I love you.... 🔥 ""
അവളുടെ മുഖഭാവത്തിൽ നിന്നും അവളുടെ മനസ്സിൽ എന്താണ് ഇപ്പോ ഓടുന്നത് എന്ന് മനസ്സിലാക്കിയ ജൂബ്..... ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് അൽപം ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.