Parking ലോട്ടിലായി car കൊണ്ട് നിർത്തുമ്പോൾ ജൂബിന്റെയും സോയുടെയും ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവർ തല ചരിച്ചു പിന്നിലേക്ക് നോക്കാനായി തുനിഞ്ഞതും..... പിന്നിലെ Car door അടയുന്ന ശബ്‍ദമാണ് അവർ കേട്ടത്. അത് കൂടിയായതും..... ഇരുവരുടെയും ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരിയുടെ മാറ്റ് കൂടി.
"" ഇറങ്ങുന്നില്ലേ...?? ""
Window ഗ്ലാസ്സിൽ തട്ടി കൊണ്ടുള്ള ഹർഷികയുടെ ചോദ്യം കേട്ടതും..... ജൂബും സോയും ചിരിയോടെ അവളെ നോക്കി തലയാട്ടി കാണിച്ചു കൊണ്ട് car door തുറന്നു പുറത്തേക്ക് ഇറങ്ങി.
ജൂബ് കാർ lock ചെയ്തതും..... അവൾ ഇരുവരുടെയും നടുക്കായി ചെന്ന് നിന്ന ശേഷം രണ്ട് പേരുടെയും കൈ കുഴിയിൽ കൂടി കൈ ചുറ്റി പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു. അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ആ ആത്മ വിശ്വാസവും, ധൈര്യവും എല്ലാം ഇരുവരിലും സന്തോഷം നിറച്ചു.
"" ഷികാ..... ""
"" അറിയാം ജൂബ്.
തളർത്താൻ ആളുകൾ ഇഷ്ടം പോലെ കാണും. പക്ഷേ തളരില്ല ഞാൻ..... ഇനി വയ്യാ.... ഇങ്ങനെ ഒളിച്ചോടാൻ.... ഒരു തെറ്റും ചെയ്യാതെ മറ്റുള്ളവരുടെ പരിഹാസങ്ങൾ ഏറ്റ് വാങ്ങാൻ ""മുന്നിലേക്ക് നടക്കുന്ന കൂട്ടത്തിൽ എന്തോ പറയാനായി ജൂബ് അവളെ വിളിച്ചതും..... അവൻ എന്താകും പറയാൻ പോകുന്നത് എന്ന് മനസ്സിലാക്കിയ ഹർഷിക ചെറു ചിരിയോടെ പറഞ്ഞു.
അവളുടെ ആ വാക്കുകൾ ഇരുവരിലും മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി വിരിയിച്ചു.
ലിഫ്റ്റിന് വേണ്ടി wait ചെയ്ത് നിൽക്കുമ്പോൾ അവർ കണ്ടു.... തങ്ങളെ വെറുപ്പോടെയും, ദേഷ്യത്തോടെയും കൂടി നോക്കി പോകുന്ന ആളുകളെ. എന്നാൽ അതൊന്നും തങ്ങളെ ബാധിക്കുന്ന ഒരു കാര്യമേ അല്ലെന്നത് പോലെ അവർ മൂവരും ഓരോന്ന് സംസാരിച്ചു കൊണ്ട് അങ്ങനെ നിന്നു. അപ്പോഴേക്കും lift ഓപ്പണായി. ലിഫ്റ്റിൽ കയറാനായി നിൽക്കുന്നവരെ കണ്ടതും..... ലിഫ്റ്റിൽ നിന്നും ഇറങ്ങിയവർ ദേഷ്യത്തോടെ ഓരോന്ന് പിറുപിറുത്തു കൊണ്ട് അവരെ മറി കടന്നു പോയി. അവരെയെല്ലാം നോക്കി മനോഹരമായി ചിരിച്ച ശേഷം അവർ മൂവരും ലിഫ്റ്റിലേക്ക് കയറി.