Disclaimer : Erotic contents ahead (that too wild one) So those who are interested go ahead. Or else skip back.
മെയിൻ ഡോർ തുറന്നതെ ജൂബ് ക്ഷീണത്തോടെ സോഫയിലേക്ക് ചെന്ന് വീണു. ഒരാഴ്ചത്തെ ഓഫീസ് വർക്കും പ്രഷറും അലച്ചിലും എല്ലാം അവനെ അത്ര മാത്രം തളർത്തിയിരുന്നു.
"" ജൂബ്.... പോയി ഫ്രഷായി വാ.... ""
അവന്റെ കണ്ണുകൾ അടഞ്ഞു പോകുന്നത് കണ്ടതും..... സോ പറഞ്ഞു.
"" ഹ്മ്മ്.... പിന്നെ ആവാം ""
അവൻ ഈർഷ്യയോടെ പറഞ്ഞു.
"" ടാ.... ഇന്ന് അവൾ വരുന്ന ദിവസമാ ""
സോ കള്ള ചിരിയോടെ വിടർന്ന മുഖത്തോടെ പറഞ്ഞതും.... ജൂബ് ഒറ്റ കുതിപ്പിന് സോഫയിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് ഓടി കയറി.
അവന്റെ ആ ഓട്ടം കണ്ട് സോ പൊട്ടി ചിരിച്ചു.
"" നിന്ന് ചിരിക്കാതെ ഫുഡ് ഉണ്ടാക്കെ ടാ ""
സ്റ്റാൻഡിൽ നിന്ന് ടവൽ വലിച്ചെടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറുന്ന കൂട്ടത്തിൽ ജൂബ് വിളിച്ചു പറഞ്ഞു.
അത് കേട്ട് സോ ചിരിയോടെ തല കുലുക്കി കൊണ്ട് അടുക്കളയിലേക്ക് നടന്നു.
🔥
"" ഇത്ര നേരമായിട്ടും അവളെ കാണുന്നില്ലല്ലോ ടാ.... ""
ക്ലോക്കിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് വെപ്രാളത്തോടെ സോ പറഞ്ഞു.
"" സമയം 8 അല്ലേ ആയുള്ളൂ...?? അവൾ വന്നോളും ""
ജൂബ് സ്വയം തലയിൽ തല്ലി കൊണ്ട് അവനോട് പറഞ്ഞു.
"" എന്നാലും 8 ആയില്ലേ.... ""
അവൻ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറഞ്ഞു.
ജൂബ് ഒന്നും മിണ്ടാതെ സോയെ തന്നെ നോക്കിയിരുന്നു.
"" ഇവന്റെ ഈ മാറ്റങ്ങൾ വിളിച്ചോതുന്നുണ്ട്..... ഇവന് അവളോടുള്ളത് എനിക്ക് അവളോട് തോന്നുന്നത് പോലെ വെറും കാമം അല്ലാന്നുള്ളത്.
ഹ്മ്മ്.... വരട്ടെ.... നോക്കാം.... ""
താടി ഉഴിഞ്ഞു കൊണ്ട് ജൂബ് സ്വയം പറഞ്ഞു.