🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥 12

415 6 7
                                    

കാർ പാർക്ക്‌ ചെയ്തിട്ടും പുറത്തേക്ക് ഇറങ്ങാതെയിരിക്കുന്നവളെ ജൂബും സോയും സംശയത്തോടെ നോക്കി.


"" ഇറങ്ങ് ഹരാ ""

പിന്നിലേക്ക് തല ചരിച്ചു നോക്കി കൊണ്ട് സോ പറഞ്ഞു.


"" അത്.... അത് പിന്നെ ഒന്നൂടെ ആലോചിച്ചിട്ട് പോരെ. ഞാൻ.... എന്നെ നിങ്ങളുടെ കൂടെ കൂട്ടുന്നത് ""

അവൾ തല കുനിച്ചു പിടിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.


"" ശരി ആലോചിക്കാം. അതിനുള്ള ഒരു കാരണം നീ പറ ""

Driving seat അൽപം പിന്നിലേക്കാക്കി.... അവളുടെ നേർക്ക് മുഖം തിരിച്ചു കൊണ്ട് ജൂബ് പറഞ്ഞു.


"" അത്.... ഇവിടെയുള്ളവർ.... ചിലർ.... അത്.... ""

അവൾ പറയാൻ ബുദ്ധിമുട്ടി.


"" Shared bed with you, right..?? ""

നിസാരം എന്ന മട്ടിലുള്ള ജൂബിന്റെ ചോദ്യം കേട്ട്.... അവൾ ഞെട്ടലോടെ അവനെ മുഖം ഉയർത്തി നോക്കി.

ഒരു ഭാവഭേദവും ഇല്ലാതെ.... വളരെ കൂളായി തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ജൂബിനെ കണ്ടതും..... അവൾക്ക് അതിശയമായി. അവൾ സംശയത്തോടെ സോയുടെ നേർക്ക് നോട്ടം പായിച്ചു. അവനും പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ല എന്ന് കണ്ടതും.... അവളാകെ ആശയ കുഴപ്പത്തിലായി.


"" ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലേ...?? ഞാൻ.... ""

അവർക്ക് കാര്യം മനസ്സിലായി കാണില്ല എന്ന് കരുതി അവൾ ഒന്ന് കൂടി വിശദമാക്കാൻ പോയി. എന്നാൽ.....


"" കണ്ട പകൽ മാന്യന്മാർക്ക് തല ഉയർത്തി പിടിച്ചു നടക്കാമെങ്കിൽ..... നിനക്കും തല ഉയർത്തി പിടിച്ചു തന്നെ നടക്കാം. പാതിരാത്രി ഭാര്യയെ ഉറക്കി കിടത്തിയിട്ട് നിന്റെ ചൂട് തേടി വരുന്ന അവന്മാർക്ക് കുടുംബമായി സന്തോഷത്തോടെ ജീവിക്കാമെങ്കിൽ..... നിനക്കും കുടുംബത്തോടെ സന്തോഷമായി ജീവിക്കാം. നിന്റെ അസുഖത്തെയും അവസ്ഥയെയും ചൂക്ഷണം ചെയ്യുന്ന അവർക്ക് അഭിമാനത്തോടെ നടക്കാമെങ്കിൽ..... ഒരു തെറ്റും അറിഞ്ഞു കൊണ്ട് ചെയ്യാത്ത നിനക്കും അങ്ങനെ അഭിമാനത്തോടെ തന്നെ നടക്കാം ""

🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Nơi câu chuyện tồn tại. Hãy khám phá bây giờ