2.2k+ read count.... 70 votes.... Ranking positions : 1st in Romance and 7th in Love.
ഈ പ്ലാറ്റ്ഫോമിലെ ഒരു പുതിയ writer എന്ന നിലയ്ക്ക്..... ഈ പറഞ്ഞത് എല്ലാം എനിക്ക് വലിയ ഒരു achievement തന്നെയാണ്. I'm so happy..... 😍 കഥ വായിക്കുന്നവരോടും..... Votes and comments തന്നു support ചെയ്യുന്നവരോടും..... എന്നെ Follow ചെയ്യുന്നവരോടും എല്ലാം ഒരുപാട് thanks ❤️Happy Reading ❤️
ദിവസങ്ങൾ അതിവേഗം കടന്നു പോയി. ഹർഷിക ഇപ്പോൾ ജൂബിന്റെയും സോയുടെയും ജീവിതത്തിന്റെ ഭാഗമായിട്ട് രണ്ടാഴ്ച തികയുന്നു. ഈ രണ്ടാഴ്ച കൊണ്ട് ജൂബിനും അവളോട് കാമം എന്നതിന് അപ്പുറമായി മറ്റെന്തൊക്കെയോ വികാരങ്ങൾ തോന്നി തുടങ്ങിയിരുന്നു. എന്നാൽ അതിനെ പ്രണയം എന്ന് വിളിക്കാൻ സാധിക്കുമോ എന്ന് അവന് തന്നെ അറിയില്ലായിരുന്നു. എന്നാൽ ഈ സമയം കൊണ്ട് തനിക്ക് ജൂബിനോടുള്ളത് പ്രണയം തന്നെയാണെന്ന് ഹർഷിക മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ ജൂബിന്റെ ഒരു നോട്ടം പോലും അവളിൽ നാണം നിറച്ചിരുന്നു.
ഇവരുടെ ഈ മാറ്റങ്ങൾ എല്ലാം സോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരായി തന്നെ തങ്ങളുടെ ഫീലിംഗ്സ് എന്താണെന്ന് അടുത്ത ആളിനോട് confess ചെയ്യട്ടെ എന്ന് കരുതി സോ മിണ്ടാതെയിരുന്നു. കാരണം ജൂബിനോട് ഇതേ കുറിച്ച് പറയാൻ പോയാൽ..... തനിക്ക് അവളോട് പ്രേമം ഒന്നുമില്ല എന്ന് അവൻ പറഞ്ഞു സമർഥിക്കും എന്നത് സോയ്ക്ക് നന്നായി അറിയാം.
ഈ സമയം കൊണ്ട് ഹർഷികയെ നല്ലൊരു ഡോക്ടറിനെ കാണിക്കാൻ വേണ്ടി ജൂബ് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ Financial year end ആയതിനാൽ അവർ ഇരുവർക്കും ഓഫീസിൽ നിന്നും leave കിട്ടിയില്ല. അത് കൊണ്ട് ആ ഒരു കാര്യം മാത്രം അവർക്കിടയിൽ നീണ്ടു പോയി.
❤️
"" ഞാൻ പോകുന്നില്ല ""
സോ വാശിയോടെ പറഞ്ഞതും..... വയ്യായിക ഇടയിലും ജൂബ് അവനെ തറപ്പിച്ചോന്ന് നോക്കി.
"" വാശി പിടിക്കാതെ സോ. ഇവിടെയിപ്പോ ഞാനുണ്ടല്ലോ. പിന്നെ എന്തിനാ ഈ പേടിക്കണേ...?? ""
ജൂബിനുള്ള കഞ്ഞിയുമായി മുറിയിലേക്ക് വന്ന ഹർഷിക സോയോട് ചോദിച്ചു.
