🥀സമ്മതം🍃

545 74 24
                                    


യാദവ് ഗായത്രിയെയും എടുത്ത് ബാൽക്കണിയിലേക്ക് വന്നു.
എന്നിട്ട് അവൻ അവിടെ നിലത്തിരുന്നിട്ട്, ഗായത്രിയെ തൻ്റെ മടിയിൽ പിടിച്ചിരുത്തി.

" ഇതൊക്കെ എന്താ ഏട്ടാ...?" ഗായത്രി അവിടെ വെച്ചിട്ടുണ്ടായിരുന്ന കളിമണ്ണും, പെയിൻ്റുകളും എല്ലാം നോക്കി കൊണ്ട് ചോദിച്ചു.

" ഇനി ഭഗവാൻ്റെ വിഗ്രഹത്തെ നമ്മുക്ക് ഒരുമിച്ചുണ്ടാക്കാം.. ഇത്തവണ നമ്മുടെ പരസ്പരമുള്ള വിശ്വാസം പൊലെ, strong ആയി തന്നെ. എങ്ങനെയാണോ നമ്മുടെ ജീവിതം ജീവിക്കാൻ നമ്മളാഗ്രഹിക്കുന്നത് ,അതുപോലെ വിഗ്രഹം രൂപപ്പെടുത്തികൊണ്ട്, ഏതൊക്കെ നിറങ്ങളാണോ നമ്മുടെ ദാമ്പത്യ ജീവിതത്തിൽ നമ്മുക്ക് ചാർത്തേണ്ടത് , അതേ നിറങ്ങൾ തന്നെ വിഗ്രഹത്തെ അണിയിപ്പിച്ച് കൊണ്ട്..നമ്മുടെ പരസ്പര സ്നേഹവും ഐക്യവും കൂട്ടിച്ചേർത്ത് ഒരുമിച്ച് ഉണ്ടാക്കാം" യാദവ് ആവശ്യപ്പെട്ടു.

ഗായത്രി യാദവിൻ്റെ കവിളിൽ ഒന്ന് തലോടി കൊണ്ട്, അവളുടെ തല അവൻ്റെ കഴുത്തിടുക്കിലേക്ക് വെച്ചു
" എല്ലാം നിങ്ങടെ ഇഷ്ടം പോലെ" ഗായത്രി യാദവിൻ്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് പറഞ്ഞു.

യാദവ് ഫോണെടുത്ത് വിഷ്ണുവിൻ്റെ നമ്പറിലേക്ക് വിളിച്ചു, എന്നിട്ട് അത് സ്പീക്കറിൽ ഇട്ടുവച്ചു.അതേ സമയം അവൻ ഗായത്രിയുടെ കയ്യിൽ പിടിച്ച് കൊണ്ട് ഒരുമിച്ച് കളിമണ്ണ് കുഴക്കാൻ തുടങ്ങി.

" Hello" കോൾ attend ചെയ്തുകൊണ്ട് വിഷ്ണു പറഞ്ഞു.

" വിച്ചൂ (Vishnu)... ഗായത്രിക്ക് നിന്നോട് സംസാരിക്കണമെന്ന്.... ഫോൺ സ്പീക്കറിലാ ഇട്ടേക്കണേ..." യാദവ് പറഞ്ഞു.

" ഹാ.. ഗായത്രി പറയ്.." വിഷ്ണു പറഞ്ഞു.

" ചേട്ടാ..." ഗായത്രി പതുക്കെ അവളുടെ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു എന്നിട്ട് വീണ്ടും കരയാൻ തുടങ്ങി.

" ഗായത്രി എന്തുപറ്റി.....? നീ കരയാണോ...? യാദവ് എന്താ ഉണ്ടായത്..??" വിഷ്ണു പെട്ടെന്ന് panick ആയി ചോദിച്ചു.

യാദവ് ഗായത്രിയെ പിന്നിൽ നിന്നും കെട്ടിപിടിച്ച് കൊണ്ട് അവളെ ആശ്വസിപ്പിച്ചു...എന്നിട്ട് സംസാരിക്കാനായി ആംഗ്യം കാണിച്ചു. ഗായത്രി ഇന്ന് വൈകുന്നേരം നടന്ന എല്ലാ കാര്യങ്ങളും കുത്തും കോമയും വിടാതെ വിഷണുവിനോട് പറഞ്ഞു.

🥀Yaadavam🍃Where stories live. Discover now