Devils ❤️love...6

115 0 0
                                        

എന്നാൽ ഇതേസമയം മാലതിയും ധനലക്ഷ്മിയും രാജഗോപാലിനെ ഓർത്ത് ഐസ് മുന്നിൽ കണ്ണീരൊഴുക്കി കാത്തുനിന്നു...

മണിക്കൂറുകൾ ആർക്കും കാവൽ നിൽക്കാതെ കടന്നുപോയിക്കൊണ്ടിരുന്നു.ആർക്കും അറിയില്ല ഇനി എന്താണ് നാളെ പുലരുമ്പോൾ നടക്കാൻ പോകുന്നതെന്ന്.

എന്നാൽ ഒരു ഹോട്ടൽ മുറിയിൽ.ഹാപ്പിയെ തകർക്കുവാൻ വേണ്ടി അരുന്ധതിയും അതുപോലെതന്നെ എസ് കെ ഗ്രൂപ്പിന്റെ മഹിയും ഒന്ന് ചേരുകയായിരുന്നു.

ഇരുവരുടെയും ഉള്ളിൽ ഒന്നുമാത്രമാണ് ചിന്ത ഹാപ്പിയെ തകർക്കണം എന്നാൽ അരുന്ധതിക്ക് തകർക്കുക മാത്രം പോരാ തന്റെ സ്ഥാനം കയ്യടക്കിയ  ഭാഗ്യലക്ഷ്മിയെയും ഭാഗ്യം ഇല്ലാത്തവൾ ആക്കി മാറ്റണം.....

സൂര്യന്റെ ആദ്യ കിരണങ്ങൾ ഭൂമിയിലേക്ക് പ്രവേശിച്ചു തുടങ്ങി.  കുറച്ചു കഴിയുമ്പോൾ പൂവൻകോഴി പോകാൻ തുടങ്ങും അതുകൊണ്ടുതന്നെ ലീലാമ്മയും എലിസബത്തും അടുക്കളയിലേക്ക് ചേക്കേറി......

കാരണം ഇന്ന് തിങ്കളാഴ്ചയാണ് ആൺപടകൾക്ക് ഓഫീസിലും ജോലിക്കും പഠിത്തത്തിനും എല്ലാം പോകേണ്ട ദിവസം.ഇനിയും താമസിച്ചാൽ കാര്യങ്ങൾ നീക്കുപോകാകില്ല.....

വർക്കി മാപ്പിള രാവിലെ തന്നെ ഉണർന്നു.തൂമ്പായും കൊണ്ട് പറമ്പിലേക്ക് ഇറങ്ങിയിട്ടുണ്ട്.

എബ്രഹാം ആകട്ടെ ജോഗിങ്ങിന് പോയേക്കുവാണ്.. ആൾ കുറച്ചു കൊളസ്ട്രോളിന്റെ പ്രശ്നമുണ്ട് അന്നുമുതൽ നടപ്പാണ് ജോലി.....

ലക്കി ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ കിടന്നുറക്കമാണ്. പത്താം ക്ലാസിലാണ് പഠിക്കണം എന്ന വിചാരം ഒന്നും ഇല്ലാത്ത സൽഗുണ സമ്പന്നനാണ് നമ്മുടെ ലക്കി.....

എന്നാൽ ഹാപ്പി ആകട്ടെ ജീവിതത്തിൽ ആദ്യമായി ഹാപ്പിയായി സ്വന്തം ഭാര്യയോടും ദ്ദേഹത് കടന്നു  സുഖം ഉറക്കം.....

സൂര്യന്റെ കിരണങ്ങൾ കണ്ണിലേക്ക് തട്ടി തുടങ്ങിയപ്പോഴാണ് കണ്ണ് തുറക്കുന്നത്. ഒന്നുകൂടി കണ്ണ് തിരുമ്മിക്കൊണ്ട് അവളിലേക്ക് തന്നെ മുഖം ഒളിപ്പിച്ചു......

DEVILS ❤️ LOVE Where stories live. Discover now