ഭക്ഷണം കഴിച്ച് എല്ലാവരും അവരവരുടെ റൂമുകളിലേക്ക് തന്നെ പോയി. കുറച്ചുനേരം അടുക്കളയിൽ അമ്മച്ചി യോടൊപ്പം ചുറ്റിപ്പറ്റി നിന്നതിന് ശേഷമാണ് ലച്ചു മുകളിലേക്ക് പോകുന്നത്.
പതിവിന് വിപരീതമായി എന്ന് അവൾ അമ്മച്ചിയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് പാലും സംഘടിപ്പിച്ചിട്ടുണ്ട്... മനസ്സുകൊണ്ട് തന്നെ തന്റെ ഭർത്താവിനെ ഇന്ന് സ്വന്തം ആക്കുക എന്ന ലക്ഷ്യവും ലച്ചുവിനു ഉണ്ടായിരുന്നു.
നമ്മുടെ ഹാപ്പി ആവട്ടെ എന്ന് പെണ്ണിന്റെ പൂർണ്ണ സമ്മതത്തോടെ അവളെ സ്വന്തമാക്കുന്നതിന് വേണ്ടി രണ്ടെണ്ണം അടിച്ചിട്ടുള്ള ഇരിപ്പാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് ലച്ചു റൂമിന്റെ കഥകൾ തുറന്നു അകത്തേക്ക് വരുന്നത് അവൾ അകത്തേക്ക് കയറിയപ്പോൾ തന്നെകതക് കുറ്റിയിട്ടിരുന്നു. റൂമിൽ എവിടെയും ഹാപ്പിയെ കാണുന്നുണ്ടായിരുന്നില്ല അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത് പുറത്തേക്കുള്ള ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നത്.
താൻ കൊണ്ടുവന്ന പാൽ മേശപ്പുറത്ത് വെച്ച് അവളും ബാൽക്കണിയിലേക്ക് നടന്നു.
പുറത്തേക്ക് നോക്കി അവിടെ ബാൽക്കണിയിൽ ചാരി നിൽക്കുന്ന ഹാപ്പിയുടെ പുറകിൽ ചെന്ന് അവൾ അവനെ ഉണർന്നു.... തിരിഞ്ഞുപോലും നോക്കാതെ തന്നെ കെട്ടിപ്പിടിച്ചത് ആരാണെന്ന് ഹാപ്പി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ മുഖത്തും ഒരു മന്ദഹാസം വിടർന്നു.
കൈയിൽ ഇരുന്ന സിഗരറ്റ് അവൻ ആസ്ട്രോയിൽ ഇട്ട് കെടുത്തി കളഞ്ഞു... അങ്ങനെ തന്നെ നിന്നുകൊണ്ട് അവൻ പതുക്കെ അവളോട് ചോദിച്ചു
എന്താ ഇത്ര വരാൻ താമസിച്ചത് ?????
അവളിൽ നിന്നും ഉത്തരം ഒന്നും അവന് കിട്ടിയില്ല അതുകൊണ്ടുതന്നെ അവളുടെ വലതു കൈയിൽ പിടിച്ച് അവളെ മുന്നിലേക്ക് ആക്കി.
അവളെ മുന്നിൽ നിർത്തി രണ്ട് കൈകളും അവൾക്ക് അപ്പുറവും ഇപ്പുറവുമായി അവൻ ഉറപ്പിച്ചു.
അവളും ആ നിമിഷം അവന്റെ മുഖത്തേക്ക് നോക്കി ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... കണ്ണുകൾ തമ്മിൽ പ്രണയം കൈമാറാൻ തുടങ്ങി.
ESTÁS LEYENDO
DEVILS ❤️ LOVE
Fantasíaപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി
