devils ❤️love....15

53 2 0
                                    

ലെച്ചുവിനെ കോളേജിന്റെ മുന്നിൽ ആക്കിയിട്ടു ആണ് ലക്കിക് സ്കൂളിലേക്ക് പോകേണ്ടത്....

ലെച്ചു വണ്ടിയിൽനിന്ന് ഇറങ്ങിയപ്പോൾ തന്നെ അവളുടെ കൈയിൽ ലക്കിയുടെപിടി വീണു.

ലെച്ചു, എന്ത് ഉണ്ടെങ്കിലും നി അപ്പോൾ തന്നെ ചേട്ടായിയെ വിളിച്ചോണം. പിന്നെ വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഇവിടെ നിന്നാൽ ഞങ്ങൾ വരാം പിന്നെ all the best അത്രയും പറഞ്ഞു അവന് അവളുടെ കവിളിൽ ഒരു ഉമ്മയും നൽകി.

അവളും തിരിച്ചു ഒരു ഉമ്മ അവന്റെ നെറ്റിയിൽ നൽകി. അവന് പറഞ്ഞത് പോലെ എല്ലാം ചെയ്‌തോളാം എന്ന് വാക്ക് കൊടുത്തിട്ട് ആണ് അവനെ സ്കൂളിലേക്ക് വിട്ടത്.

കാർ അവളുടെ കണ്ണിൽ നിന്നും അകലുന്നത് വരെ അവൾ അവിടെ തന്നെ നിന്നു...

അവൾക് കിട്ടിയ നിധിആരുന്നു ലക്കി. അവനെ സ്വന്തം അനുജൻ ആയി തന്നെ ആണ് അവൾ കാണുന്നത്. അവന് തിരിച്ചും അങ്ങനെ തന്നെ ആരുന്നു...

അവൾ പിന്നീട് കോളേജിന്റെ ഗെയ്റ്റ് കടന്നു അവൾ മുന്നോട്ട് നടന്നു.

പെട്ടെന്ന് ഒരു വെപ്രാളം അവളെ പിടികൂടി... എന്താ ചെയുക, ആരോടാ ചോദിക്കുക അത്തരം ഒത്തിരി ചോദ്യങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞു....

അങ്ങനെ നിന്നപോൾ ആണ് അവളുടെ പുറത്ത് ഒരു പിടിവീണത്..(അവളുടെ മനസ്സിൽ അപ്പോൾ ലക്കി പറഞ്ഞ വാക്കുകൾ ആരുന്നു. ഈ കോളേജ് റാഗിംഗ് ഒക്കെ കൂടുതൽ ആണേ എന്നൊക്കെ .) ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി....

നോക്കുമ്പോൾ കാണുന്നത് 32 പല്ലും പുറത്ത് കാണിച്ചുകൊണ്ട് നിൽക്കുന്ന ഒരാളെ ആണ്....

അവൾക് ആരാ എന്താ എന്ന് ഒന്നും മനസ്സിലായില്ല. അവൾ കണ്ണും തള്ളി അവനെ നോക്കി.

എന്റെ പൊന്നുകൊച്ചേ, ഇങ്ങനെ നോക്കി പേടിപ്പിക്കാതെ. ഞാനും ഇവിടെ ആണ് പഠിക്കുന്നത്. എന്ന് പറഞ്ഞു കൊണ്ട് അവൾക് നേരെ കൈനിട്ടി...

അപ്പോഴും പെണ്ണ് ഒരേ നിൽപ് ആണ്. എന്റെ കൊച്ചേ ഞാൻ നോയൽ ഈ കോളേജിൽ new അഡ്മിൻ ആണ്. BBA ആണ് ഗ്രുപ്പ്. തന്റെ ബ്രോ പറയുന്നത് കേട്ടപ്പോൾ മനസ്സിലായി താനും പുതിയത് ആണെന്ന് അതാണ് ഞാൻ...

DEVILS ❤️ LOVE Where stories live. Discover now