ആദം;
"ആദം , ഞാൻ ഒരുതവണ കൂടി ഓർമിപ്പിക്കുകയാ ,നീ അവിടെ പോയ പാടെ നിന്റെയാ കുട്ടിക്കളി പുറത്തെടുത്ത് ഞങ്ങളെ നാറ്റിക്കരുത്" , ഞാനെന്റെ ഇന്നോവ സ്റ്റാർട്ട് ചെയ്തതും എന്റെ തൊട്ട് പിറകിലിരിപ്പുണ്ടായിരുന്ന കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി എന്റെ ഏട്ടത്തി എന്ന സ്ഥാനമലങ്കരിക്കുന്ന ഹദിയ എന്റെ ചെവിക്കടുത്തായി വന്നു ആയിരാമത്തെ പ്രാവശ്യമെന്നോണം വീണ്ടും പിറുപിറുക്കുന്നത് ഞാൻ കേട്ടു.
അത് കേട്ടപാടെ ഞാൻ മുഖം ചുളിച്ചു കൊണ്ടവളെ ചുമ്മാ നോക്കിയതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല ,അല്ലെങ്കിലും അവളോട് കൗണ്ടർ ഡയലോഗടിക്കാൻ നിന്നാൽ അത് ഇന്നും നാളെയുമൊന്നും അവസാനിക്കുകയില്ലെന്നു എനിക്ക് നല്ല ഉറപ്പുണ്ട്,
അനുജന്മാരെ വാക്ക് കൊണ്ട് കഷ്ട്ടപ്പെടുത്താൻ ഈ ഇത്താത്തമാരെക്കാളും ബെസ്റ്റായി വേറെ ആരുമുണ്ടാകില്ല ,അല്ലെങ്കിലും എന്നേക്കാളും മൂന്ന് വയസ്സ് മാത്രമേ അവൾക്കു കൂടുതലുള്ളൂവെങ്കിലും എന്നേക്കാളും മുന്നൂറു വർഷം ഈ ലോകം അവൾ കണ്ടിട്ടുണ്ട് എന്ന രീതിയിലാണ് അവൾടെ ചില സമയത്തെ പെരുമാറ്റം.അത് കൊണ്ട് എന്നത്തേയും പോലെ ഇത്തവണയും "മൗനം വിദ്ധ്വാന് ഭൂഷണം" എന്ന തത്വം Accept ചെയ്തു നിശ്ശബ്ദമായിരിക്കാനാണ് ഞാൻ ശ്രമിച്ചത് .
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...