അവിടെ എന്നെയും നോക്കി അക്ഷമയോടെ എന്റെ സഹോദരി നിൽക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം എനിക്ക് ഒട്ടുമറിയാത്ത ഒരു അപരിചിതതായ സ്ത്രീയെ നോക്കുന്ന മട്ടിൽ ഞാനവളെ നോക്കി നിന്നു.അല്പം മുൻപ് എന്റെ മനസ്സിലേക്ക് വന്നയാ ചെറിയ ഓർമ്മ എന്നെ അത്രക്ക് ഇളക്കി മറിച്ചിരുന്നു.ആരാ ഞാൻ ഇപ്പോൾ ഓർത്ത ആ സ്ത്രീ?
ഇവിടെ കാര്യമായ എന്തോ ഞാൻ മിസ് ചെയ്യുന്നുണ്ട്,..ചെറുതാണെങ്കിലും കാര്യമായ എന്തോ...ഞാൻ നിന്ന ഭാഗത്തെ ചുമരുകളിലേക്കും നിലത്തേക്കുമൊക്കെ ഞാൻ മാറി മാറി നോക്കി, ചിലപ്പോൾ അവയ്ക്കെങ്കിലും എന്റെ തീരാത്ത സംശയങ്ങൾക്ക് ഉത്തരം പറഞ്ഞു തരാൻ പറ്റുമെന്ന പ്രതീക്ഷയിൽ...
വകതിരിവില്ലാത്ത രീതിയിലുള്ള എന്റെയീ അങ്ങോട്ടുമിങ്ങോട്ടുള്ള നോട്ടങ്ങൾ പിന്നീട് ചെന്നവസാനിച്ചത് എന്നെ നോക്കി കലിയോടെ പല്ലിറുമ്മുന്ന ഹദിയയുടെ മുഖത്ത് തന്നെയാണ്,ഞാനവളെ അത്ഭുതത്തോടെ നോക്കി.
"നീ കാണാൻ വന്ന പെൺകുട്ടി ഞാൻ അല്ല ഇങ്ങനെ സൂക്ഷിച്ചു നോക്കാൻ,അവളതാ ഈ മുറിയിലിരിപ്പുണ്ട്,പോയി കാണ്.." , എനിക്ക് കയറാനായി ഡോറിനടുത്ത് നിന്നും അൽപം മാറിനിന്നുകൊണ്ടവൾ പതുക്കെ എന്നെ നോക്കി പെട്ടെന്ന് കളിയാക്കി.
"ഏഹ്?" എന്റെ കഷ്ടകാലത്തിനു വീണ്ടും ഞാനറിയാതെ ചോദിച്ചുപൊയി.
"വെറുതെ അല്ല നിന്നെ എല്ലാവരും അമുൽ ബേബി എന്ന് വിളിക്കുന്നത്,ഡാ അവളോട് പോയി സംസാരിക്കെന്ന്!", എന്റെ ക്ലൂലെസ്സ് ഫേസ് കണ്ടതും ഹദിയ എന്റെ ചെവിക്കടുത്തായി ചിരിയോടെ വന്ന് വീണ്ടും പതിയെ പറഞ്ഞു.
ESTÁS LEYENDO
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...