പുതുതായി ഒരു വീട്ടിലേക്ക് കയറുമ്പോൾ തന്നെ നമുക്കിവിടെ പണ്ട് തൊട്ടേ പരിചയമുണ്ട് എന്നൊരു ചിന്ത തലയിലേക്ക് വന്നാൽ എത്രത്തോളം നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയും? പ്രതേകിച്ച് നിങ്ങൾ മുന്പ് ഒരിക്കലും വരാൻ ചാൻസ് ഇല്ലാത്ത ഒരിടത്ത് വെച്ചാണ് അങ്ങനെ ഒരു ചിന്ത വന്നതെങ്കിൽ?ആ വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ എന്റെ മനസ്സിലേക്ക് വന്ന ആദ്യത്തെ ചിന്തയും അതായിരുന്നു.ഒരു നിമിഷം എനിക്ക് ചുറ്റുമുള്ള ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാനാവാത്ത പോലെ......ഞാനിപ്പോൾ ഇരിക്കുന്ന ഈ ലിവിംഗ് റൂമും പിന്നെ ഈ വീട്ടിലെ ഓരോ ചെറിയ ചെറിയ ഇടവും എന്റെ ഓർമകളിലെവിടെയോ ഉണ്ട് എന്ന കാര്യം ഉറപ്പാണ്..ഈ വീടും ഞാനും തമ്മിലുള്ള ശരിയായ ബന്ധം എന്തായിരിക്കും?
പിന്നീട് ആ വീട്ടുകാരുടെ കൂടെ ഇരുന്ന് അവർ ഞങ്ങൾക്കായി തയ്യാറാക്കിയ കോഫിയും മറ്റു ഫുഡ് itemsമൊക്കെ അവരുടെ നിർബന്ധത്തിൽ കഴിക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഞാനാലോചിച്ചു തല പുണ്ണാക്കിയത് ഇതൊക്കെ ഓർത്തായിരുന്നു.
ഇതിനിടെ നേരത്തെ ഞങ്ങളെ പുറത്ത് നിന്ന് ഉള്ളിലേക്ക് സ്വീകരിച്ചിരുത്തിയ ആ മധ്യവയസ്സ് തോന്നിക്കുന്ന ആൾ ഞാൻ കാണാൻ വന്നിരിക്കുന്ന പെൺകുട്ടിയുടെ ബാപ്പയാണെന്നും കൂടെ ഉണ്ടായിരുന്ന രണ്ടു ചെറുപ്പക്കാരിലൊരാൾ അവളുടെ സഹോദരനും മറ്റേ ആൾ അവളുടെ ഉമ്മയുടെ സഹോദരനും ആണെന്ന് ഞാൻ മനസ്സിലാക്കി.ഒറ്റനോട്ടത്തിൽ ഞാൻ മനസ്സിലാക്കിയെടുത്തോളം അവിടുത്തെ എല്ലാവരും നല്ല സംസാരപ്രിയർ ആയിരുന്നതിനാൽ അവരുടെ ഇടയിലിരുന്ന് എനിക്കധികം തപ്പിത്തടഞ്ഞു വിയർക്കേണ്ടി വന്നില്ല.
ESTÁS LEYENDO
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...