ആ ടെഡിബിയറും നോക്കി ഇരിക്കവേ എന്റെ മനസ് വീണ്ടും അല്പവർഷം പിറകിലേക്ക് പോയി..................... .....................
"ആദം, പേടിയൊന്നും വേണ്ട. നീ ആൾ നല്ല സ്മാർട്ട് അല്ലേ, പത്ത് മണി ആകുമ്പോൾ തന്നെ ഉസ്താദ് നിന്നെ തിരികെ കൂട്ടാൻ വരാം..",
അപരിചിതമായ ആ വലിയ വീടിന്റെ ലിവിംഗ് റൂമിൽ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്ന് വിയർക്കുകയായിരുന്ന എന്റെ തോളിൽ ഉസ്താദ് മൃദുവായി തട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ ജസ്റ്റ് ഒന്നു മൂളിക്കൊടുത്തു. സത്യം പറയുകയാണെങ്കിൽ എനിക്ക് കരച്ചിലൊക്കെ വരുന്നുണ്ടായിരുന്നു.പക്ഷെ പണ്ടുതൊട്ടേ നമ്മളെയാരോ പറഞ്ഞുപഠിപ്പിക്കാറുള്ള ഒരു സ്ഥിരം വാചകം ഉണ്ടല്ലോ, അതായത് "ആൺകുട്ടികൾ കരയാൻ പാടില്ല" എന്ന് . അതെന്റെ തലയിലേക്ക് കടന്നു വന്നതും ഞാൻ എങ്ങനെയൊക്കെയോ കരച്ചിൽ കൺട്രോൾ ചെയ്ത് അവിടെ ഇരിക്കുന്നത് തുടർന്നു.
നേരെത്തെ ഞാൻ നിസ്കാരത്തിനായി പോകാമെന്ന് പറഞ്ഞ വീട്ടിൽ ഞങ്ങൾ എത്തിയിട്ട് ഇപ്പോൾ ആകെ അഞ്ചോ പത്തോ മിനുട്ട് ആകുന്നതത്രെ. വന്നപാടെ ഇവിടുത്തെ ഓണർ പുറത്ത് ഞങ്ങളെ പ്രതീക്ഷിച്ചെന്ന മട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
KAMU SEDANG MEMBACA
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...