വർഷങ്ങൾ പിന്നിലോട്ട്..."ഇനിയിപ്പോൾ ഇന്നും കൂടിയല്ലേ ആദത്തിന് ഇങ്ങോട്ട് വരാനാകൂ, അത് കൊണ്ട് ഇന്ന് ഇവിടെ നിന്നും ഇറങ്ങുമ്പോൾ എല്ലാവരോടും യാത്രയൊക്കെ പറഞ്ഞിട്ട് തന്നെ ഇറങ്ങണം കേട്ടോ..", ഗേറ്റ് കടന്നു നഹാന്റെ വീട്ടുമുറ്റത്തേക്ക് ഒരുമിച്ചു കയറവെ ഉപ്പ എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
അവളുടെ വീട്ടിലേക്ക് ആ വർഷത്തെ റമദാനിലെ അവസാന തറാവീഹ് നമസ്കാരത്തിന് നേതൃത്വം കൊടുക്കാനായി ഇറങ്ങിയതായിരുന്നു ഞാൻ, കൂടെ അന്നെന്നെ അവിടെ കൊണ്ട് വിടാനായി വന്നത് എന്റെ ഉപ്പ തന്നെ ആയിരുന്നു. കാരണം നാളത്തോടെ മുപ്പത് നോമ്പ് പൂർത്തിയാക്കുകയാണ്.അതിനാൽ മറ്റെന്നാൾ ഈദ് ആയിരിക്കുമെന്ന് ഉറപ്പായതിനാൽ എന്നെ ഇതിന് മുൻപ് ഇവിടെ എന്നും കൊണ്ട് വിടാറുണ്ടായിരുന്ന എന്റെ ഉസ്താദ് ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേക്ക് പോയിരുന്നു.
"ഉം!", ഇത് കേട്ടതും ഞാൻ വെറുതെ മൂളികൊണ്ട് എന്റെ ഉള്ളിലെ ആഹ്ലാദം മറച്ചു വെക്കാൻ ശ്രമിച്ചു.
ഇന്നത്തെ നിസ്കാരം കൂടികഴിഞ്ഞാൽ ഇനിയുള്ള രാത്രികളിൽ എന്റെ വീട്ടിൽ നിന്നും വിട്ട് നിൽക്കേണ്ടല്ലോ എന്നോർത്താണ് ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയത്.പിന്നീട് പതിയെ നടന്ന് ആ വീട്ടിലെ വരാന്തക്ക് മുന്നിൽ ഞങ്ങൾ എത്തി.ശേഷം ഉപ്പ അവിടെ വരാന്തയിലെ ചുമരിലെ കാളിങ് ബെൽ കൈ കൊണ്ട് ഒരു തവണ പ്രെസ് ചെയ്യുന്നതും നോക്കി ഞാൻ വെറുതെ നിന്നു.
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...