"എന്ത് പറ്റി നിനക്ക്? സുഖമില്ലേ?" ഞാൻ വണ്ടി നിർത്തിയതും പിറകിലെ സീറ്റിൽ നിന്നും മുന്നോട്ടേകാഞ്ഞു ഉമ്മ എന്റെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് പരിഭ്രമത്തോടെ ചോദിച്ചു."സോറി..ഞാൻ എന്തൊക്കെയോ ഓർത്ത്.." , ഞങ്ങളുടെ വീടും കഴിഞ്ഞു അപ്പോഴേക്കും കുറച്ചങ്ങോട്ട് എത്തിയിരുന്നു ഞങ്ങളുടെ വാഹനം എന്ന് മനസ്സിലാക്കിയതും ഉമ്മയുടെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു കൊണ്ട് ഞാൻ പെട്ടെന്ന് പറഞ്ഞു.ശേഷം ഞാൻ വേഗം തന്നെ കാർ റിവേഴ്‌സിൽ എടുത്ത് വീട്ടിലേക്ക് പോകുന്ന റോഡിലേക്ക് വീണ്ടും തിരിഞ്ഞു.
"വണ്ടി ഓടിക്കുമ്പോൾ എന്താ നിനക്കിത്രക്ക് ചിന്തിക്കാൻ ഉള്ളത്, ഇപ്പോൾ അതിൽ ശ്രദ്ധിക്ക്..ഓർക്കലൊക്കെ വീട്ടിലെത്തീട്ട് മതി.." ഉമ്മ പരാതി പറയുന്നത് പോലെ പറഞ്ഞു അവർ നേരത്തെ ഇരുന്നയിടത്തേക്ക് മടങ്ങിയപ്പോൾ ബാപ്പയും ഹദിയയും എന്തോ മനസ്സിലായ മട്ടിൽ എന്റെ ഭാഗത്തേക്ക് നോക്കി കുസൃതിയോടെ ചിരിക്കുന്നത് എനിക്ക് കാണാൻ പറ്റി.
ആദം , നീ ഇങ്ങനെ തന്നെ ചെയ്യണം ..അതും ഇന്ന് തന്നെ , ശെടാ ..എന്നാലും സ്വന്തം വീട്ടിൽ എത്തിയത് ഞാൻ എന്താ അറിയാതിരുന്നത്? ഞാൻ സ്വയം ആശ്ചര്യപ്പെട്ടു.
ESTÁS LEYENDO
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...