എന്റെ ലൈഫിൽ ആദ്യമായാണ് ഇത് പോലൊരു പരിപാടിക്ക് ഞാനിറങ്ങുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ എല്ലാ പയ്യന്മാരുടെയും ലൈഫിലുമുണ്ടാകും ഇത് പോലൊരു ദിനം എന്നുറപ്പാണ്.പെണ്ണുകാണൽ ആണ് ഞാൻ ഉദ്ദേശിച്ചത്.ഇന്നത്തെ എന്റെ ദിവസത്തിന്റെ പ്രതേകതയേ അതാണല്ലോ,എല്ലാ കാര്യങ്ങളും പണ്ട് തൊട്ടേ എന്റെ മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുന്ന തരക്കാരൻ ആയത് കൊണ്ടും കെട്ടാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് കാര്യമായ സങ്കല്പങ്ങൾ മനസ്സിൽ സൂക്ഷിക്കാത്ത ടൈപ്പ് ആയത് കൊണ്ടും ഇത് പോലുള്ള വലിയ വലിയ ലൈഫ് മാറ്റേഴ്സ് ഞാൻ അവരെ തന്നെ മുൻപേ ഏൽപ്പിച്ചിരുന്നു.
UAE യിൽ നിന്ന് ഞാൻ ഇങ്ങോട്ട് വന്നിട്ട് ഒരാഴ്ച്ച മാത്രം കഴിഞ്ഞതിനാൽ ഈ പെണ്ണുകാണൽ അൽപം വേഗതയിൽ ആയിപോയില്ലേ എന്നെനിക്ക് സംശയം ഉണ്ടായിരുന്നെങ്കിലും എന്നത്തേയും പോലെ എന്റെ മൂത്ത സഹോദരി ഹദിയയുടെ വാക്കിൽ ഉപ്പയും ഉമ്മയും ഇത്തവണയും വീണു എന്ന് വേണം പറയാൻ..വണ്ടി ഹൈവേയിലേക്ക് കയറിയതും ഞാൻ പെട്ടെന്നു തന്നെ എന്തോ ഓർത്തെന്ന മട്ടിൽ സീറ്റ് ബെൽറ്റെടുത്ത് വേഗം കണക്ട് ചെയ്തു.
ഹദിയയുടെ ഹസ്ബന്റ് സിയാദിന്റെ കെയറോഫിൽ വന്ന ഒരു പ്രൊപോസൽ ആണിത്.ഞങ്ങളുടെ കൂട്ടത്തിൽ അവൾ മാത്രമേ ഈ പെൺകുട്ടിയെ മുമ്പ് കണ്ടിട്ടുള്ളൂ,അവളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മൊഞ്ചത്തിപെണ്ണ്..ആഹ് അത് നേരിട്ട് കണ്ടാൽ അറിയാം , ഹദിയയിലുള്ള വിശ്വാസക്കുറവ് കൊണ്ടല്ല ഞാൻ അങ്ങനെ ചിന്തിച്ചത് ,പകരം ആ പെൺകുട്ടിയിലെ എന്ത് ഗുണം കണ്ടിട്ടായിരിക്കും അവളുടെ സഹോദരന് മാച്ചായിരിക്കുമെന്ന് അവൾ conclude ചെയ്തത് എന്നോർത്തിട്ടാണ്.
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...