"എന്താ ഇങ്ങനെ നോക്കുന്നത്?",ടേബിളിൽ നാടുവിലിരിപ്പുണ്ടായിരുന്ന ചിക്കൻ ഫ്രൈ വെച്ച പ്ലേറ്റിൽ നിന്നും തുടർച്ചയായി മൂന്നാമത്തെ പീസ് ചിക്കൻ എടുത്ത് എന്റെ സ്വന്തം പ്ലേറ്റിലേക്ക് ഇടുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, എന്റെ നേരെ എതിർവശത്തിരിപ്പുണ്ടായിരുന്ന എന്റെ സ്വന്തം സഹോദരി ഹദിയ ദേ ജനിച്ചിട്ടിത് വരെ എന്നെ കാണാത്തമട്ടിൽ ഇങ്ങനെ തുറിച്ചുനോക്കുന്നു.
പക്ഷെ ഞാൻ ചോദിച്ചതും അത് കേൾക്കാത്ത മട്ടിൽ അവളുടൻ തന്നെ സ്വന്തം കണ്ണുകൾ താഴ്ത്തി.ഡിന്നർ കഴിക്കാനിരുന്നതായിരുന്നു ഞങ്ങളപ്പോൾ.പക്ഷെ ഇവിടെ ഇരുന്നത് മുതലേ ഞാൻ ശ്രദ്ധിക്കുന്നതാണ് ഓരോ തവണ ഞാൻ ഫുഡ് വായിലേക്ക് കൊണ്ട് വെക്കുമ്പോഴും അവളൊരു വല്ലാത്ത നോട്ടം..
"ഹദിയാ എന്താ കാര്യമെന്ന്?", പക്ഷെ ഞാൻ ചോദിച്ചതിന് അവളുത്തരമൊന്നും പറയാഞ്ഞത് കണ്ടതും എനിക്കെന്തോ ചെറിയ ദേഷ്യം വന്നു.
"എന്താടാ?", അല്പം ശബ്ദമുയർത്തികൊണ്ട് തന്നെ ഉടൻ എന്നെയും അവൾ നെറ്റിചുളിച്ചുകൊണ്ട് തിരികെ നോക്കി.
"രാത്രിയാണ്,ശബ്ദം കുറക്ക് രണ്ട്പേരും!", ഒരു അടി തുടങ്ങാനുള്ള പുറപ്പാടിലാണ് ഞങ്ങളിരുവരും എന്ന് കണ്ടതും ഉടൻ ഉമ്മ നോക്കിപ്പേടിപ്പിച്ചുകൊണ്ട് ഞങ്ങൾക്കിടയിൽ കയറിപറഞ്ഞു.
ESTÁS LEYENDO
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...