"എന്താണെന്നോ? അത് ഞങ്ങൾ അങ്ങോട്ടല്ലേ ചോദിക്കേണ്ടത് നഹാനേ!" , ആയിഷ മകളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കിക്കൊണ്ട് തിരികെ ചോദ്യം ചെയ്തു.നഹാന്റെ നോട്ടം മുഴുവൻ പക്ഷെ അമീന്റെ ഭാഗത്തായിരുന്നു. അവനാകട്ടെ, തന്റെ കഴുത്ത് അവൾ അൽപമാത്രം തുറന്ന് വെച്ച അവളുടെ വാതിലിനിടയിൽ കൂടി പരമാവധി നീട്ടി അതിനുള്ളിലേക്ക് എത്തിനോക്കാനുള്ള കഠിനപരിശ്രമത്തിലും..
"നീയെന്താ ജിറാഫ് കളിക്കലാണോ?", അവൾ പെട്ടെന്ന് തന്നെ ആയിഷയെ പൂർണ്ണമായും അവഗണിച്ചു തന്റെ അനുജനെ നോക്കി ചോദിച്ചു.
"നിന്റെ റൂമിൽ നിന്നും നേരത്തെ എന്തൊക്കെയോ ശബ്ദം കേട്ടല്ലോ?", അമീൻ അവളോട് ചോദിച്ചു.
"അതൊക്കെ നിനക്ക് തോന്നിയതാ...ഞാ...," ഇതിനിടെ വീണ്ടും അമീൻ മുറിക്കുള്ളിലേക് എത്തിനോക്കാൻ ശ്രമിക്കുന്നത് കണ്ടതും അവൾ ശ്രദ്ധയോടെ അവന്റെ കാഴ്ച്ച തടസപ്പെടുത്താൻ ശ്രമിച്ചു.ശേഷം അവനെ നോക്കി ദേഷ്യത്തോടെ തുടർന്നു,"നീയാരാ എന്നെ ചോദ്യം ചെയ്യാൻ? നീ എന്റെ അനിയനാണ്, അനിയൻ അനിയന്റെ സ്ഥാനത്തു നിന്നാൽ മതി, ഹും!"
ഇതും പറഞ്ഞു അവൾ അമീന്റെ നെറ്റിക്കിട്ട് ഒരു ചൊട്ട് കൊടുത്തു.
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...