"അവിടെ പാറ്റയുണ്ട്!", എന്റെ തലയിലേക്ക് ആ നിമിഷം വന്ന ആദ്യത്തെ കാര്യം അതായതിനാൽ പെട്ടെന്ന് മുഖഭാവം മാറ്റിക്കൊണ്ട് അവളെ നോക്കി ഞാൻ പറഞ്ഞു.ഹദിയ അത് വിശ്വസിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു.ചെറിയൊരു പ്രതീക്ഷ എന്താണെന്ന് വെച്ചാൽ ഭൂതം , പ്രേതം , പിശാച് ഇമ്മാതിരി ഐറ്റത്തിനെ ഒന്നും ഭയമില്ലെങ്കിലും എന്റെ സഹോദരിക്ക് പാറ്റ എന്ന് പറഞ്ഞാൽ മരണപ്പെടിയാണ് എന്ന എന്റെ അറിവായിരുന്നു.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹദിയ എന്റെയാ വാക്കുകൾ കേട്ടതും ഷോക്കടിച്ച പോലെ ഡോർ ഹാൻഡിലിൽ നിന്നും കയ്യെടുത്ത് മാറ്റുന്നത് ഞാൻ ഉള്ളിൽ ചിരിയുമായി ആത്മസംതൃപ്തിയോടെ നോക്കിയിരുന്നു.
"ശരിക്കും?" അവൾ വിശ്വാസം വരാതെ എന്റെ ഭാഗത്തേക്ക് വീണ്ടും തിരിഞ്ഞു.
"വേണമെങ്കിൽ വിശ്വസിച്ചാൽ മതി, നേരത്തെ ഞാൻ തുറന്നപ്പോൾ പറക്കുന്ന ഒരു വലിയ പാറ്റയെ ആണ് കണ്ടത്.," ഞാൻ നിസാരഭാവത്തിൽ എന്റെ കവിളിൽ വിരൽ വെച്ചു കൊണ്ട് എന്തോ ആലോചിക്കുന്ന മട്ടിൽ പെട്ടെന്ന് തുടർന്നു,"ഒന്നോ അതോ രണ്ടോ..രണ്ടെണ്ണം പോലെയാണ് എനിക്ക് തോന്നിയത്, ആഹ്!! എന്തായാലും ഞാൻ ഒന്ന് കൂടി നോക്കട്ടെ!"
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...