പതിയെ ആ ഡോളുമായി ഞാൻ പിന്നീട് എന്റെ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.കിച്ചൺ ലക്ഷ്യമാക്കി ഞാൻ ശേഷം വേഗത്തിൽ നടന്നു.അവിടെയാണ് വാഷിംഗ് മെഷീൻ ഉള്ള ബാത്റൂം.ഈ നനഞ്ഞു കുതിർന്ന ഡോൾ നാളെയാകുമ്പോഴേക്ക് ഉണക്കാൻ പറ്റിയാൽ മാത്രമേ ആരും കാണാതെ എനിക്കത് ഒളിപ്പിക്കാനാവൂ.വെറുതെ എന്തിനാ എല്ലാവരെയും ഇത് കാണിച്ചു എന്റെയും നഹാന്റെയും മാത്രം ഇടയിലുള്ള ആ കൊച്ചു രഹസ്യം നാട്ടിലെങ്ങും പാട്ടാക്കുന്നത്?!
അടുക്കളയിൽ എത്തിയതും ഞാൻ അവിടെ കോർണറിലെ ബാത് റൂം ഡോർ തുറന്നു ഉള്ളിലേക്ക് കയറി.ശേഷം മെഷിൻ തുറന്ന് അതിലേക്കു എന്റെ കയ്യിലെ ഡോളിനെ ഇട്ട് ഞാൻ ഡ്രൈയർ ഫുൾ സ്പീഡിൽ ഓൺ ചെയ്തു.ഇനിയിപ്പോൾ അത് ഫിനിഷ് ആകുന്നത് വരെ കുറഞ്ഞത് അഞ്ചു മിനിറ്റ് എങ്കിലും വെയിറ്റ് ചെയ്തേ തീരൂ.....
അത് വരെ എന്ത് ചെയ്യും?
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...