"നിന്റെ വിവാഹം കാണണമെന്ന് വലിയുമ്മയുടെ വലിയ ആഗ്രഹമാണ്, ഇന്നലെ വരെ എന്നോട് അതേ പറ്റി അവർ അന്വേഷിച്ചിരുന്നു.","എന്റെ വിവാഹം തന്നെ അല്ലേ നടക്കാൻ പോകുന്നത്.ഒരു മൂന്ന് മാസത്തെ സമയമല്ലേ എനിക്ക് വേണ്ടു ഉമ്മാ..", ഞാൻ ചിരിയോടെ പറയാൻ ശ്രമിച്ചു."എന്റെ കുറേ സുഹൃത്തുക്കളൊന്നും നാട്ടിലില്ല. അവരെല്ലാം കൂടുമ്പോഴല്ലേ എനിക്ക് കൂടി സന്തോഷം!"
അതൊരു ഞായറാഴ്ച്ച ആയിരുന്നു.ഞങ്ങളൊക്കെ രാവിലത്തെ ഭക്ഷണം കഴിഞ്ഞു വരാന്തയിലിരുന്ന് ചുമ്മാ അതുമിതും സംസാരിച്ചു കൊണ്ടിരിക്കവേ ആണ് ഉമ്മ പെട്ടെന്ന് വലിയുമ്മയുടെ കാര്യം വീണ്ടും എടുത്തിട്ടത്. അപ്പോൾ തന്നെ ഈ സംസാരം എങ്ങോട്ടാണ് പോകുക എന്നതിൽ എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ഇത് തന്നെ ആയിരുന്നല്ലോ ചർച്ച.
"നിന്റെ വലിയുമ്മയെക്കാൾ വലുതാണോ നിനക്ക് നിന്റെ ഫ്രണ്ട്‌സ്?!," ഹദിയ എന്നത്തേയും പോലെ ഇടയിൽ കയറി. ഞാൻ അവളെ പൂർണമായും അവഗണിച്ചു.
കഴിഞ്ഞ ആഴ്ച്ച എന്റെ പെണ്ണ് കാണൽ ആയിരുന്നു ഇവിടുത്തെ പ്രധാന ചർച്ച.നഹാനെ ഞാൻ ഒന്ന് പോയി കണ്ടാൽ പിന്നെ എന്നെ അതും പറഞ്ഞു ശല്യം ചെയ്യില്ലാന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഒരു വിധം അതിന് സമ്മതിച്ചത്. കാരണം മനസ് കൊണ്ട് ഒരു വിവാഹത്തിന് ഞാൻ റെഡി ആയിരുന്നില്ല എന്നത് തന്നെ.വേറെ ഒന്നും കൊണ്ടല്ല, കുറച്ചു കൂടി കഴിയട്ടെ എന്നൊരു തോന്നൽ.പക്ഷെ വീട്ട്കാർ എനിക്ക് വേണ്ടി കണ്ടെത്തിയ ആൾ നഹാൻ ആണെന്നറിഞ്ഞതും എന്നിലെ ആ തോന്നൽ ഒക്കെ തേഞ്ഞു മാഞ്ഞു പോയി എന്നതാണ് സത്യം.
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...