ചില നിമിഷങ്ങളുണ്ടാകും നമ്മുടെയൊക്കെ ജീവിതത്തിൽ ചിലപ്പോഴൊക്കെ, അതായത് പലതുമോർത്തു നമ്മൾ പോലുമറിയാതെ നമ്മുടെ ചുണ്ടിലൊരു പുഞ്ചിരി നിറയുന്നൊരു സമയം...നമ്മുടെ മനസ്സപ്പോഴെല്ലാം വേറെ എവിടെയോ ആയിരിക്കും , പിന്നീട് നമ്മുടെ കൂടെ ഉള്ളവർ വട്ടാണല്ലേ എന്ന മട്ടിൽ നമ്മളെ നോക്കി വണ്ടറടിക്കുമ്പോൾ മാത്രമാണ് നമ്മളറിയുക ഇത്രയും സമയം നാം വായും പൊളിച്ച് വെറുതെ ഇളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്..
നഹാനെ കണ്ട് അവളോടൽപ്പം സംസാരിച്ച് ആ വീട്ടിൽ നിന്ന് ഇറങ്ങിയ മുതൽ തൊട്ട് എന്റെ അവസ്ഥയും ഇതേ പോലെ ആയിരുന്നു.എനിക്കവളെ മനസ്സിലായ പോലെ , അവൾക്ക് തിരിച്ചെന്നെ കുറിച്ചു ഒരു ധാരണയും ഇല്ല അറിവ് എന്നെ വീണ്ടും വീണ്ടും ആവേശം കൊള്ളിപ്പിച്ചുകൊണ്ടേയിരുന്നു.
"കുറേ സമയമായല്ലോ വെറുതെയിരുന്ന് ചിരിക്കുന്നു,നിനക്കെന്ത് പറ്റി?", കാറിനു പിറകിൽ നിന്നും എന്റെ ഉമ്മയുടെ സ്വരം കേട്ടതും ഞാൻ പെട്ടെന്ന് തന്നെ എന്റെ മുഖത്തെ ചിരി മാറ്റി.
"ഏഹ്? ഞാൻ ചിരിച്ചില്ലല്ലോ ,നിങ്ങൾക്ക് തോന്നിയതാ.." ഞാൻ വെറുതെ പറയാൻ ശ്രമിച്ചു.
"അത് നഹാനെ കണ്ട മുതൽ ഉമ്മാന്റെ മോന്റെ കിളി പോയതാ.." , കറക്ട് സമയത്ത് തന്നെ ഹദിയ എൻറെ പോസ്റ്റിൽ കയറി ഗോളടിച്ചു.ഉമ്മയും ബാപ്പയും അത് കേട്ടതും എന്തോ വലിയ തമാശ കേട്ട മട്ടിൽ ഉറക്കെ ചിരിക്കാനും തുടങ്ങി.
"പോടീ.." , ഒരു പരിധി വരെ അവൾ പറഞ്ഞതാണ് സത്യമെങ്കിലും അത് കൂട്ടാക്കാതെ മിറ റിൽ കൂടി നോക്കി ഞാനവളെ ഒന്ന് നോക്കിപ്പേടിപ്പിക്കാൻ ശ്രമിച്ചു.
VOUS LISEZ
സർപ്രൈസ്(Malayalam ShortStory)
ComédieA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...