ഒരു നിമിഷം അനങ്ങാതെ അവിടെ തന്നെ നിന്നെങ്കിലും ഞാൻ പിന്നീട് വേഗം തന്നെ എന്റെ പോക്കറ്റിലെ മൊബൈൽ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു അവിടം മുഴുവനായി ഒന്ന് കണ്ണുകൾ കൊണ്ട് തിരഞ്ഞു.എൻറെ മുന്നിൽ ഉള്ളത് ഒരു വലിയ പഴയ കബോർഡ് ആയിരുന്നു. അത് മുഴുവനും പല പല സാധനങ്ങൾ കൊണ്ട് നിറഞ്ഞതായും എനിക്ക് കാണാൻ പറ്റി.അല്ലാഹ്...ഇതിൽ നിന്നും എനിക്ക് വേണ്ട "സംഭവം" എങ്ങനെ ഞാൻ കണ്ടെത്തും?..അത് കണ്ടു അത്ഭുതം കൊണ്ട് വാ പൊളിച്ച ഞാൻ മൊബൈലിന്റെ വെളിച്ചത്തിൽ എന്റെ ചുറ്റുമായി നോക്കിയപ്പോൾ നോക്കുന്നയിടത്തെല്ലാം പഴയ പഴയ കുറേ Cardboard box കളും അതിൽ നിറയെ സാധനങ്ങളും നിറച്ചതായിട്ടുമാണ് എനിക്ക് കാണുവാൻ സാധിച്ചത്.
Best!!!! ഇനിയിപ്പോൾ ഇത് മുഴുവൻ വലിച്ചിട്ട് എനിക്ക് വേണ്ടത് തിരഞ്ഞെടുക്കുമ്പോഴേക്കും രണ്ടുമൂന്ന് കൊല്ലമെടുക്കും..ഞാൻ മടുപ്പോടെ ഓർത്തു നിന്നു.പക്ഷെ ചിന്തിച്ചു നിന്നിട്ട് കാര്യമില്ലല്ലോ, എനിക്ക് വേണ്ടത് ഞാൻ തന്നെ തിരഞ്ഞു കണ്ടെത്തിയല്ലേ പറ്റൂ..
ഞാനൊരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ആ ബോക്സ്കൾ ഓരോന്നായി തുറന്നു നോക്കാനുള്ള ഉദ്ദേശത്തോടെ അവ വെച്ച ഭാഗത്തേക്ക് ഇരുട്ടിൽ പതിയെ നീങ്ങി.പക്ഷെ ഞാൻ നീങ്ങിയതും എന്റെ വലതു വശത്തായി പെട്ടെന്ന് ഒരനക്കം!
YOU ARE READING
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...