19.

455 62 88
                                    

പക്ഷെ അന്ന് മുഴുവൻ ഇനി നഹാനെ എനിക്ക് അഭിമുഖീകരിക്കേണ്ടി വരില്ലെന്ന എന്റെ അന്നത്തെ മുൻവിധി എത്രത്തോളം തെറ്റായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








പക്ഷെ അന്ന് മുഴുവൻ ഇനി നഹാനെ എനിക്ക് അഭിമുഖീകരിക്കേണ്ടി വരില്ലെന്ന എന്റെ അന്നത്തെ മുൻവിധി എത്രത്തോളം തെറ്റായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്. കാരണം എന്ത് കൊണ്ടാണെന്നറിയില്ല പതിവിൽ നിന്നും വ്യത്യസ്തമായി അന്നത്തെ എന്റെ തറാവീഹ് നമസ്കാരത്തിലുടനീളം നഹാന്റെ അലോസരം നിറഞ്ഞ സാന്നിധ്യം എന്റെ മുന്നിൽ ഉണ്ടായിരുന്നു.

ഇടക്കൊക്കെ അവൾ എന്റെ തൊട്ടടുത്തായി അവളെവിടുന്നോ എടുത്ത് കൊണ്ട് വന്ന ഒരു ചെറിയ മുസല്ലയും* വിരിച്ചു എന്റെ കൂടെ നിസ്കരിക്കാനൊരു ശ്രമം നടത്തുന്നതായും എനിക്ക് കാണാൻ പറ്റി.എനിക്കത് വലിയ ഇഷ്ടമൊന്നും തോന്നിയില്ലെങ്കിലും ഞാനത് അറിയാത്ത ഭാവത്തിൽ എന്റെ നിസ്കാരം തുടരാൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാലും ഇടക്കവളെ ഞാനൊന്നു പാളി നോക്കിയപ്പോൾ അവളപ്പോൾ തലയിൽ ഇട്ടിരുന്ന കുഞ്ഞു മക്കനക്കുള്ളിൽ അവളെ പതിവിലേറെ സുന്ദരിയായി കാണിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്നാലും ഇടക്കവളെ ഞാനൊന്നു പാളി നോക്കിയപ്പോൾ അവളപ്പോൾ തലയിൽ ഇട്ടിരുന്ന കുഞ്ഞു മക്കനക്കുള്ളിൽ അവളെ പതിവിലേറെ സുന്ദരിയായി കാണിച്ചു. അവളുടെ അരികിൽ തന്നെ ആ കരടിപ്പാവയും ഉണ്ടായിരുന്നു. മുൻപ് ആ കരടിപ്പാവ ഒരു ആൺ ആണെന്ന് അവൾ പറഞ്ഞത് ഞാൻ പെട്ടെന്നോർത്തു. അത് കൊണ്ടാവണം അതിന്റെ തലയിൽ അവളെ പോലെ അവളുടെ മക്കനക്ക്‌ പകരം തന്റെ സഹോദരന്മാരുടെ ആരുടെയോ ഒരു ചെറിയ തൊപ്പിയാണ് അവൾ അണിയിച്ചിരുന്നത്.

സർപ്രൈസ്(Malayalam ShortStory)Where stories live. Discover now