8.

512 84 35
                                    

ഔച്ച്!!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






ഔച്ച്!!!

നിലത്തു പിറകുവശമടിച്ചു വീണ ഞാൻ പതിയെ എഴുന്നേറ്റിരുന്നു വേദനയോടെ എന്റെ നടു തടവിയതും എന്റെ പിറകിലായി തന്നെ ആ സ്യൂട്ട് കേസുകളും അവിടെ വെച്ചിരുന്ന വേറെ എന്തൊക്കെയോ കടലാസുകളും എന്റെ ചുറ്റുമായി വന്നു വീഴുന്നത് ഞാൻ കണ്ടു.

"ഔ ...Stop..Stop..."

ഞാൻ വീണിടത്തിരുന്ന് കൊണ്ട് തന്നെ എന്റെ  കൈകൾ കൊണ്ട് മുഖത്തിന് മുകളിലായി വെച്ചു എന്റെ തലയെ സംരക്ഷിക്കാനെന്നോണം അവയെ നോക്കി പരിഭ്രമത്തോടെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ പറഞ്ഞിട്ടെന്താ, ആഗ്രഹം തീരുന്നത് വരെ അവയെല്ലാം എന്റെ തലയിലും ശരീരത്തിലും വന്നു വീഴുക തന്നെ ചെയ്തു.ഫലം, ഞാനിങ്ങനെ കുറേ കളിപ്പാട്ടങ്ങൾക്കിടയിൽ ഇരിക്കുന്ന കുട്ടിയെ പോലെ അവിടെ തന്നെ അൽപനേരമിരുന്നു എല്ലാം നോക്കി നിന്നു.

ഇതിനിടെ നേരത്തെ എന്റെ വീഴ്ച്ചക്ക്‌ തൊട്ടു മുന്പ് ഞാൻ നോക്കാനൊരുങ്ങിയ സ്യൂട്ട്കേസ് അല്പമാത്രമായി തുറന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ സംശയത്തോടെ അതിനുള്ളിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പുകൾ പെട്ടെന്ന് അധികരിക്കുന്നത് പോലെ എനിക്ക് തോന്നി.

ഇത്രയും നേരം ഞാൻ തിരഞ്ഞുകൊണ്ടിരുന്ന ആ വസ്തു, അതവിടെ എനിക്കായെന്നോണം കാത്തിരിക്കുന്നത് ഞാൻ കണ്ടു.ഒരു നിമിഷം അല്പം മുന്പ് താഴെ നടുവുമടിച്ചു വീണ വേദനയൊക്കെ മറന്ന ഞാൻ ആവേശത്തോടെ അതെടുക്കാനായി എന്റെ കൈകൾ ആ പെട്ടിക്കകത്തേകിട്ടതും,

"ആദുക്കാക്ക എന്താ ചെയ്യുന്നേ?" , പെട്ടെന്ന് മുറിയുടെ ഡോറിനരികിൽ നിന്നും ഒരു കുഞ്ഞുശബ്ദം.

സർപ്രൈസ്(Malayalam ShortStory)Where stories live. Discover now