16.2

439 71 84
                                    

"ഇതാണ് ഞാൻ ഉണ്ടാക്കിയ ഫസ്റ്റ് സാൻവിച്ച്!", നഹാൻ ഉടനെ തന്നെ അരുമയോടെ അമീൻ തിരികെ വെച്ച ആ "കറുത്ത വസ്തുവിനെ" തൊട്ട് കാണിച്ചു അഭിമാനത്തോടെ പറഞ്ഞു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.





"ഇതാണ് ഞാൻ ഉണ്ടാക്കിയ ഫസ്റ്റ് സാൻവിച്ച്!", നഹാൻ ഉടനെ തന്നെ അരുമയോടെ അമീൻ തിരികെ വെച്ച ആ "കറുത്ത വസ്തുവിനെ" തൊട്ട് കാണിച്ചു അഭിമാനത്തോടെ പറഞ്ഞു.

"ഇതോ? ഹഹഹ!!! ഈ കരിക്കട്ടയോ...", ഇത് കേട്ടതും സംഭവം കത്തിയ അമീൻ തലതല്ലി ചിരിക്കാൻ തുടങ്ങി.

"പോടാ...കുറച്ചു കരിഞ്ഞു പോയെന്നേ ഉള്ളൂ..നല്ല ടേസ്റ്റാ!"

നല്ല ടേസ്റ്റാ!"

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

"പിന്നെ ...ഇതിലും നല്ലത് വല്ല കൽക്കരിയോ മറ്റോ എടുത്ത് കടിച്ചു തിന്നുന്നതാകും!"

"ചളിയടിക്കാതെ പോടാ.."

ആയിഷയ്ക്ക് അപ്പോഴാണ് കാര്യങ്ങളുടെ ഒരു ഏകദേശ ധാരണ വന്നത്.തന്റെ മോൾ പാചകം ചെയ്യാനുള്ള പരിപാടിയിലാണ്. അതിനു ഈ പാതിരാത്രി തന്നെ അവൾ തിരഞ്ഞെടുത്തത് എന്തിനാണെന്ന് അറിയില്ലെങ്കിലും മുറിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട്‌ സംഭവം ഏതാണ്ടൊക്കെ അത്‌ തന്നെയാണെന്ന് ഉറപ്പ്...

"ഡാ ..നീയിതൊന്ന് കഴിച്ചു നോക്ക്..," പക്ഷെ ഉമ്മയുടെ ഈ ഭാവമാറ്റമൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ നഹാൻ നല്ല മൂഡിലായിരുന്നു, അവൾ വേറെ ഒരു പ്ലേറ്റിൽ നിന്നും മറ്റൊരു ബ്രൗണും കറുപ്പും ഇടകലർന്ന രീതിയിലുള്ള വേറെ ഒരു സാധനം കയ്യിലെടുത്തുകൊണ്ട് അമീന്റെ നേർക്ക്‌ നീട്ടിക്കൊണ്ട് തുടർന്നു, "സ്‌പൈസി സ്‌പെഷൽ വെജ് ബർഗർ!, ഞാൻ യൂട്യൂബ് നോക്കി ഉണ്ടാക്കിയതാ..."

സർപ്രൈസ്(Malayalam ShortStory)Donde viven las historias. Descúbrelo ahora