ഇതേ സമയം നഹാന്റെ വീട്,"ഉമ്മാ...ഉപ്പാ...നിങ്ങൾ രണ്ടുപേരും ഉറങ്ങിയോ?"
ബെഡ്റൂം വാതിലിലെ തുടർച്ചയായ തട്ടലും മുട്ടലും കൂടെ തന്റെ ഇളയ മകന്റെത് പോലെയുള്ള പതിഞ്ഞ ശബ്ദവും കേട്ട് കൊണ്ടാണ് ആയിഷ ഉറക്കിൽ നിന്നും പെട്ടെന്ന് ഞെട്ടിയത്.അവർ പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു ഡോറിന്റെ ഭാഗത്തേക്ക് സംശയത്തോടെ സൂക്ഷിച്ചുനോക്കി.
പുറത്തു നിന്ന് അമീനിന്റെ ശബ്ദം കേട്ടത് പോലെ... അവർ കിടക്കക്കരികിലെ ടേബിളിൽ ഏന്തിവലിഞ്ഞു തന്റെ മൊബൈൽ കയ്യിലെടുത്തു അതിൽ സമയം നോക്കി.അതിൽ അപ്പോൾ ടൈം 2:15AM എന്ന് കാണിച്ചു.
അല്ലാഹ് ...ഈ ചെക്കനെന്താ ഉറക്കുമില്ലേ...സമയം രാത്രി ഒരുപാട് ലേറ്റ് ആണെന്ന് കണ്ടതും അവർ ആത്മഗതം ചെയ്ത്കൊണ്ട് ഡോറിനടുത്തേക്കായി അവിടെ നിന്നും എഴുന്നേറ്റു നടക്കാനൊരുങ്ങി,
"എന്തേ ആയിഷ?", പെട്ടെന്ന് പകുതി ഉറക്കിൽ ബെഡിന്റെ മറുവശത്തുണ്ടായിരുന്ന നഹാന്റെ ഉപ്പ ചോദിച്ചു.ശബ്ദം കേട്ടിട്ടാവണം...
DU LIEST GERADE
സർപ്രൈസ്(Malayalam ShortStory)
HumorA Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്ത്തി.അവനെന്തോ ഒ...