3.🔞🖤DARK LOVE🖤🔞‼️[BL]

945 68 2
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 3

★✍️കുട്ടിതേവാൻങ്ക്

★©️protected

കുളി ഓക്കെ കഴിഞ്ഞ നമ്മടെ ഋഷി മുറിയിൽ ചെന്ന് ഒരു വൈറ്റ് ലുങ്കി യും ബ്രൗൺ ഷെർട്ടും ഇട്ട് ലുക്ക്‌ ഓക്കെ സെറ്റ് ആക്കി ഉമ്മറത്തേക്ക് പോയി... അവിടെ എല്ലാവരും കുടുംബഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങി നിന്നിട്ടുണ്ട്...

" ഞാൻ.. റെഡി.. വാ പോവാം.. "

ഋഷി ചെരുപ്പ് ഇട്ട് കൊണ്ട് പറഞ്ഞു...

" നീ ദക്ഷ് ന്റെ കൂടെ വന്നാൽ മതി.. അവൻ കുളി കഴിഞ്ഞ്  വരണത്രെ.. അവൻ തനിച് വരണ്ടല്ലോ.. ഞങ്ങൾ ഇറങ്ങുവാ... "

മുത്തശ്ശൻ പറഞ്ഞത് കൊണ്ട് വേറെ ആർക്കും ഒന്നും മറുത് പറയാൻ പറ്റില്ല.. എല്ലാവരും ക്ഷേത്രത്തിലേക്ക് നടന്നു... ഋഷി ദക്ഷ് നെ നന്നായി സ്മരിച്ചു കൊണ്ട് തിണ്ണയിലേക്ക് ഇരുന്നു...

" ഇയാള് ഇത് എന്തോന്ന് കുളിക്കാൻ ഓക്കെ ഇത്രയും സമയം വേണോ... എന്നെ കണ്ട് പഠിക്കണം അഞ്ചു മിനിറ്റ് കൊണ്ട് കുളിച് സുന്ദരക്കുട്ടൻ ആയില്ലേ... 😌"

ഋഷി അങ്ങനെ ആത്മിച്ചോണ്ട് നിൽക്കുമ്പോൾ ആയിരുന്നു ദക്ഷ് കുളി കഴിഞ്ഞ് വരുന്നത്...

" വേഗം ഒരുങ്ങി വായോ... എല്ലാവരും പോയി.. 😒 "

ഋഷി വലിയ താല്പര്യം ഇല്ലാതെ എവിടെയോ നോക്കി പറഞ്ഞു....

" ഹ്മ്മ്.. "

ദക്ഷ് ഒന്ന് മൂളിയിട്ട് അകത്തേക്ക് കയറി പോയി.... ഋഷി അവൻ വരുന്നത് വരെ കാക്ക യുടെയും പൂച്ച യുടെയും എണ്ണം എടുത്തു കൊണ്ട് ഇരുന്നു...

" പോകാം... "

ബ്ലാക്ക് ഷെർട്ടും വൈറ്റ് ലുങ്കി യും ഓക്കെ ഉടുത്തു.. കട്ടി മീശ ഒന്ന് പിരിച്ചു കൊണ്ട് ദക്ഷ് വന്ന് പറഞ്ഞു.... ഋഷി അവനെ കുറച്ച് സമയം നോക്കി നിന്ന് തലയാട്ടി കൊണ്ട് രണ്ടു പേരും നടക്കാൻ തുടങ്ങി....

ക്ഷേത്രത്തിൽ എത്തി ഇരുവരും തൊഴുതു... ഷേർട്ട് അഴിച്ചു തോളിൽ വെച്ചാണ് ഇരുവരും തൊഴുന്നത്...ഋഷി തൊഴുതു കഴിഞ്ഞ് ചുറ്റും നോക്കിയപ്പോൾ കണ്ടു തങ്ങളെ തന്നെ നോക്കി നിൽക്കുന്ന കുറെ പെൺകുട്ടികൾ....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now