40.🔞🖤DARK LOVE🖤🔞‼️[BL]

701 85 10
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 40

★✍️കുട്ടിതേവാൻങ്ക്

★©️protected

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ ആയിരുന്നു.....

" വല്യച്ഛൻ എന്തിനാ നമ്മളോട് വേഗം നാട്ടിലേക്ക് വരാൻ പറഞ്ഞത്... "

കാവ്യാ ജയാനോടായി ചോദിച്ചു...

" ആഹ്... അത് പറയാം... "

ജയൻ പറഞ്ഞതും എല്ലാവരും അയാളെ നോക്കി...ഋഷി യുടെ ഉള്ളിൽ ന്തോ ഭയം നിറയുന്നത് അവൻ അറിഞ്ഞു..... ദക്ഷ് ആണേൽ അച്ഛൻ അത് പറയില്ല എന്നുള്ള വിശ്വാസത്തിൽ തന്നെ ആണ് നിൽക്കുന്നത്... മല്ലി ഋഷി യെ നോക്കി പുച്ഛിച്ചു.... അവനത് കണ്ടില്ലെന്ന് നടിച്ചു....

" നാളെ ദക്ഷ് ന് ഒരു പെണ്ണ് കാണൽ.. "

ജയൻ പറഞ്ഞതും ബാക്കി എല്ലാവരും സന്ദോഷത്തോടെ ആണ് അത് കേട്ടതെങ്കിലും മൂന്ന് പേരിൽ അത് ഞെട്ടൽ ഉണർത്തി...
മല്ലി ഞെട്ടലെ ജയനെ നോക്കി...

ഞാൻ ഇത്ര ഒക്കെ ചെയ്തത് വേറെ ഒരു പെണ്ണിന് ദക്ഷ് നെ വിട്ട് കൊടുക്കാൻ വേണ്ടി അല്ലെ..😡 " മല്ലി ആത്മ

മല്ലി മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് തന്റെ ദേഷ്യം നിയന്ധ്രിച്ചു...

എന്താണ് ഇനി സംഭവിക്കുക എന്ന് അറിയാതെ ഋഷി യുടെ മനസ്സ് ആടി ഉലഞ്ഞു... ഉള്ളിൽ സങ്കടം നിറഞ്ഞു വരുന്നുണ്ടെങ്കിലും പുറത്ത് കാണിക്കാതെ നിൽക്കാൻ അവൻ
ശ്രമിച്ചു...

" പറ്റില്ല.... നടക്കില്ല.. 😠 "

ദക്ഷ്  ദേഷ്യതാൽ അടിമുടി വിറച്ചു കൊണ്ട് ആണ് അവൻ ഉറക്കെ പറഞ്ഞത്..... എല്ലാവരും ഒരു നിമിഷം  ഞെട്ടി കൊണ്ട് അവനെ നോക്കി... ഋഷിക്ക് ആണേൽ ദക്ഷ് നെ സമാധാനിപ്പിക്കണം എന്ന് ഉണ്ട് പക്ഷെ  ഒന്നും ചെയ്യാൻ കഴിയാതെ അവൻ തറഞ്ഞു നിന്നു പോയിരുന്നു...

" ഡാ... അവന് വേറെ ഏതോ കൊച്ചിനെ ഇഷ്ട്ടം ഉണ്ടെന്ന് ഒക്കെ പറഞ്ഞത് അല്ലെ... "

മുത്തശ്ശൻ ജയാനെ നോക്കി പറഞ്ഞതും....

" ആ കൊച്ചിന്റെ കല്യാണം ഒക്കെ കഴിഞ്ഞ്..... ഇവരെ വേർപിരിഞ്ഞു... "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now