7.🔞🖤DARK LOVE🖤🔞‼️[BL]

751 67 0
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 7

★✍️കുട്ടിതേവാൻങ്ക്

★©️protected

ഋഷി ഹാളിൽ ഇരുന്നു ഒന്ന് ദീർഘ നിശ്വാസം എടുത്തപ്പോൾ ആയിരുന്നു കോളിങ്ങ് ബെൽ അടിഞ്ഞത്....അവൻ പോയി വാതില് തുറന്നു....

" പുറത്തു പോയി കഴിക്കാം.. വാ... ദക്ഷ് എവിടെ..."

സൂരജും ശാലിനി യും കാവ്യ യും ആയിരുന്നു....

" അഹ്.. ഞാൻ വിളിച്ചിട്ട് വരാം... "

" ഹ്മ്മ്.. നിങ്ങള് വാ.. ഞങ്ങൾ പോക... "

അവർ പോയതും ഋഷി ദക്ഷ് നെയും വിളിച് അവരുടെ പിന്നാലെ പോയി.... ഫുഡ്‌ ഓക്കെ കഴിച്ചു കഴിഞ്ഞ് അവർ ഗുഡ് നൈറ്റ്‌ പറഞ്ഞു അവരവരുടെ ഫ്ലാറ്റ് ലേക്ക് പോയി...

ദക്ഷ് വാതിലടച്ചു തിരിഞ്ഞതും എന്തൊക്കെയോ ആലോചിച്ചു ഋഷി ക്ക് കൊടുത്ത മുറിയും നോക്കി നിൽക്കുന്ന ഋഷി യെ ആണ് കണ്ടത്...ഒന്ന് ചിരിച്ചു കൊണ്ട് അവൻ ഋഷി ടെ പിന്നിൽ ചെന്ന് നിന്നു...... മുറി നോക്കി നിന്ന് ആലോചനയിൽ ആയിരുന്ന ഋഷി ദക്ഷ് പിന്നിൽ വന്ന് നിന്നന്നതൊന്നും അറിഞ്ഞിട്ടില്ല....

" എന്ത് നോക്കി നിൽക്കാ... നീ കിടക്കുന്നില്ലേ..... "

പിന്നിൽ നിന്ന് ദക്ഷ്ന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും ഋഷി
ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...

" അഹ്... കിട... കിടക്കാൻ.. പോവാ... "

എങനെ ഒക്കെയോ പറഞ്ഞു ഒപ്പിച് അവൻ മുറിയിലേക്ക് കയറി വാതിലടച്ചു... അവന്റെ കോപ്രായങ്ങൾ ഓക്കെ കണ്ട് ചിരി അടക്കിപിടിച്ച് ദക്ഷ്..

" മോനെ... ഋഷി കുട്ടാ... നീ എന്റെ അടുത്ത് തന്നെ വരും... വരുത്തിക്കും ഈ ദക്ഷ്....😉 "

കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു കൊണ്ട് അവൻ ഋഷി ടെ മുറിയിലേക്ക് നോക്കി പറഞ്ഞു കൊണ്ട് തന്റെ മുറിയിൽ ചെന്നു കിടന്നു....

മുറിയിൽ കയറി ലൈറ്റ് ഇട്ട് വാതിലടച്ചു കൊണ്ട് ഋഷി ചുറ്റും നോക്കി അവസാനം ഫാനിലേക്ക് നോക്കി ഒന്ന് ഉമ്മിനീർ ഇറക്കി....

" ദൈവമേ.. എന്നെ മാത്രം കാത്തോളണേ... "

എന്നും പ്രാർത്ഥിച്ചു ലൈറ്റ് അണച്ചു ഓടിപോയി പുതപ്പ് തലവഴി ഇട്ട് കണ്ണ് അടച്ചു കിടന്നു.......

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now