30.🔞🖤DARK LOVE🖤🔞‼️[BL]

1K 76 3
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 30

★✍️കുട്ടിതേവാൻങ്ക്

★©️protected

" എന്റെ കൃഷ്ണ.... ഇങ്ങേർക്ക് മുടിഞ്ഞ ഗ്ലാമർ ആണ്... "

ഉറങ്ങികിടക്കുന്ന ദക്ഷ് നെ നോക്കി പറഞ്ഞു കൊണ്ട് ഋഷി ദക്ഷ് ന്റെ നെറുകിൽ ചുണ്ട്  ചേർത്തു.... ഋഷി യുടെ പറച്ചിൽ കേട്ട് ദക്ഷ് ന്റെ ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു....

ദക്ഷ് പെട്ടെന്ന് കണ്ണ് തുറന്ന് തന്നെ നോക്കി കിടക്കുന്നവനെ നോക്കി... ദക്ഷ് കണ്ണ് തുറന്നത് കണ്ടതും ഋഷി ഒന്ന് മിഴിച്ചു നോക്കി...

' ദേവി... പെട്ടല്ലോ... ' ഋഷി ആത്മ

" അത്. പൊടി... ഞാൻ.. "

ഋഷി എന്തൊക്കെയോ വിക്കി വിക്കി പറയാൻ നോക്കുന്നുണ്ടേലും ദക്ഷ് ചിരി കടിച്ചുപിടിച്ച കൃത്രിമ ഗൗരവത്തോടെ അവനെ തറപ്പിച്ചു നോക്കി...

" ഇനി മേലാൽ നിന്നെ ഈ മുറിയിൽ കാണരുത്... "

ഗൗരവത്തോടെ അത്രയും പറഞ്ഞു കൊണ്ട് ദക്ഷ് ബാത്റൂമിലേക്ക് പോയി...

ദക്ഷ് പറഞ്ഞത് എവിടെ ഒക്കെയോ കൊണ്ട പോലെ ഒറ്റ ഇരിപ്പാണ് ഋഷി..... ദക്ഷ് ഫ്രഷ് ആയി വന്നിട്ടും മുറിയിൽ തന്നെ ഇരിക്കുന്നവനെ ഒന്നുടെ തറപ്പിച്ചു നോക്കിയതും ചെക്കൻ പൊടിയും തട്ടി പോയിരുന്നു...

നാളെ ആണ് കോളേജ് ലേക്ക് പോകേണ്ടത്... പ്രേതേകിച് പണി ഒന്നും ഇല്ലാതെ രാവിലെ കുളിച്ചൊരുങ്ങി കുട്ടപ്പൻ ആയി സൂരജ് ന്റെ ഫ്ലാറ്റിൽ വന്നിരിക്കുവാണ് ഋഷി....

ദക്ഷ് ആണേൽ ഋഷി യെ മൈൻഡ് ചെയ്യാതെ ഒരു സൈഡിൽ ഇരിപ്പുണ്ട്....അവനെ നോക്കി വെള്ളം ഇറക്കനെ യോഗം ഉള്ളു എന്ന അവസ്ഥയിൽ നോക്കിയിരിപ്പാണ് ഋഷി...

അപ്പോഴാണ് ഫോണും നോക്കി കൊണ്ട് സോഫയിൽ ആയി ഇരിക്കുന്ന ദക്ഷ് ന്റെ അടുത്തേക്ക് കാവ്യ വന്ന് ഇരിക്കുന്നത്...

' ഈശ്വര കാവ്യാ ചേച്ചി ക്ക് ദക്ഷ് ഏട്ടനോട് ഇഷ്ട്ടം ആണല്ലോ..... അത്രയ്ക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ലെ കല്യാണം വരെ മുടക്കിയത്....'

അങ്ങനെ ദക്ഷ് നെയും കാവ്യാ യെയും പറ്റി ഒരുപാട് ചിന്തിച്ചു ഫോറെസ്റ്റ് കയറിയപ്പോൾ ആയിരുന്നു കാവ്യാ ദക്ഷ് നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല ന്നുള്ള സത്യം ഋഷി കണ്ടുപിടിച്ചത്...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now