★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 18
★✍️കുട്ടിതേവാൻങ്ക്
★©️protected
" ട്രിങ്... ട്രിങ്.... "
അലാറം മുഴങ്ങിയതും ദക്ഷ് മിഴികൾ തുറന്നു...ചുറ്റും നോക്കി....
ഫുൾ ഇരുട്ട് ആണ്... 🙄ഈ നേരത്ത് ഇത് ആരാ അലാറം വെച്ചേ... 🙄എന്നും ചിന്തിച്ചു ദക്ഷ് എഴുന്നേറ്റ് ഫോൺ നോക്കി...
സമയം 5:00
ഋഷി യുടെ ഫോൺ ആണ് കിടന്നു നിലവിളിക്കുന്നത്....
ഇവൻ എന്തിനാ ഈ സമയത്തു അലാറം വെച്ചത്..എട്ട് മണി ആവുമ്പോ എഴുന്നേൽക്കുന്നവൻ ആണ്.... - ദക്ഷ് ആത്മ
" ആരാ ഡാ.. ഈ സമയത്തു അലാറം വെച്ചത്.. 😴 "
ഋഷി ചെവി രണ്ടും പൊത്തി കമിഴ്ന്നു കിടന്നു.....
" ഋഷി...ഋഷി.... "
ദക്ഷ് അവനെ തട്ടി വിളിച്ചതും ഋഷി ചാടി എഴുന്നേറ്റു....
" എന്താ.. 😳കോളേജിൽ പോകാൻ ആയോ..."
ബെഡിൽ ഇരുന്ന് കണ്ണും മിഴിച്ചു ഋഷി ചോദിച്ചു...
" ഇല്ല...നിന്റെ ഫോൺ അല്ലെ ഈ കിടന്ന് അലറുന്നത് 😬 "
ദക്ഷ് ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തിൽ പറഞ്ഞു....
" ഓ.ആണല്ലേ......അത്.. ഞാൻ എന്തിനാ അലാറം വെച്ചത്.. 🤔"
ഋഷി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു തിങ്കാൻ തുടങ്ങി..
എന്തിനാ... 🤔അതും ഈ അഞ്ചു മണിക്ക് ഒക്കെ.....ഋഷി ആത്മ
" അഹ്... കിട്ടി.. കിട്ടി.. 🤩 "
ഋഷി ബെഡിൽ നിന്ന് ചാടി കൊണ്ട് പറഞ്ഞു...
" എന്താ...🙄 "
ഇരുന്ന് ഉറക്കം ഒതുങ്ങിയ ദക്ഷ് ഋഷി യുടെ അലറൽ കേട്ട് ഞെട്ടി കൊണ്ട് ചോദിച്ചു..
" പഠിക്കാൻ... 😌 "
എന്നും പറഞ്ഞു ഋഷി ബെഡിൽ നിന്ന് സടകുടഞ്ഞ എഴുന്നേറ്റ് നേരെ ബാത്രൂംമിലേക്ക് വെച് പിടിച്ചു....
ഇവൻ നന്നായ.. ആ നന്നാവട്ടെ... എന്നും ചിന്തിച്ചു ദക്ഷ് മുടിപ്പുതച്ചു കിടന്നു....
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin