★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 8
★✍️കുട്ടിതേവാൻങ്ക്
★©️protected
ഫ്രഷ് ആയി ഇറങ്ങിയതും ഋഷി ഫോണും എടുത്ത് ദക്ഷ് ന്റെ മുറിയിലേക്ക് ചെന്നു...
" ടക്ക്... ടക്ക്... "
വാതിലിൽ തട്ട് കേട്ടതും ദക്ഷ് എഴുന്നേറ്റ് വാതില് തുറന്നു അത് ഋഷി ആയിരിക്കും എന്ന് അവനറിയാമായിരുന്നു...വാതില് തുറന്നത് കണ്ടു മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന ഋഷി യെ...
" 😁😁"
" എന്താ... "
ദക്ഷ് മാറിൽ കൈ പിണച്ചു കൊണ്ട് ചോദിച്ചതും...
" കിടക്കാൻ... "
അതെ ഇളിയോടെ പറഞ്ഞു കൊണ്ട് ഋഷി മുറിയിലേക്ക് കയറി..
" ഇവിടെ കിടക്കാണ് വേണ്ടി ആണോ ഞാൻ നിനക്ക് വേറെ മുറി തന്നത്... 😌"
ഗൗരവത്തിൽ ദക്ഷ് ചോദിച്ചതും ഋഷി ബെഡിൽ കിടന്ന് പുതപ്പ് തലവഴി ഇടുന്ന തിരക്കിൽ ആണ്...
" ല്ലാ... പക്ഷെ ആ ഫാനിന് ഭയങ്കര സൗണ്ട്..ആ മുറി ശെരിയല്ല... വേണേൽ ദക്ഷ് ഏട്ടൻ അവിടെ കിടന്നോ ഞാൻ ഈ മുറി എടുത്തോളാം... 😁"
പുതപ്പ് തലവഴി ഇട്ട് കൊണ്ട് ചെരിഞ്ഞു കിടന്നു കൊണ്ട് ഋഷി പറഞ്ഞു... ന്നാലും പേടിച്ചിട്ടാണെന്ന് പറഞ്ഞൂടാ...പറഞ്ഞാൽ നമ്മടെ ഇമേജ് പോകും.. 😌
" അയ്യടാ... അങ്ങനെ ഉള്ള വ്യാമോഹം ഒന്നും വേണ്ട... മാറി കിടക്ക് അങ്ങോട്ട്.. "
എന്നും പറഞ്ഞു ദക്ഷ് ഉം ഋഷി ടെ കൂടെ കേറി കിടന്നു....
🍂🖤🖤🍂
രാവിലെ ഋഷി കണ്ണ് തുറന്നത് കണ്ടത് ദക്ഷ് നെ ആയിരുന്നു തന്നോട് ചേർന്ന് കിടക്കുന്നവനെ... ഇരുവരുടെയും അധരങ്ങൾ തമ്മിൽ ഒരു നൂലീണ വിത്യാസം മാത്രമനുള്ളത്.... ദക്ഷ് ന്റെ നിശ്വാസം ഋഷി ടെ മുഖത്തേക്ക് തട്ടിക്കൊണ്ടു ഇരുന്നു ഒന്ന് ശ്വാസം എടുക്കാൻ പോലും പറ്റാതെ ഋഷി ദക്ഷ് നെ നോക്കി കിടന്നു....ട്രിമ് ചെയ്ത താടിക്കും കട്ടിമിഷക്കും ഇടയിലുള്ള ഇളം പിങ്ക് അദരങ്ങളും നീണ്ട നാസിക തുമ്പും.... കട്ടിയുള്ള പുരികകെടികളും... നെറ്റിയിലേക്ക് പാറിവീണ മുടിയും..സൂര്യന്റെ ഇളം വെളിച്ചവും...എല്ലാം കൂടെ അവനെ ഏതോ ഒരു മായിക ലോകത്ത് എത്തിച്ചിരുന്നു...
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin