★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 24
★✍️കുട്ടിതേവാൻങ്ക്
★©️protected
" എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി... " ദക്ഷ്
" എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല... പ്ലീസ് ലീവ് മീ... "
ഋഷി യാചനയോടെ പറഞ്ഞു...അവന്റെ കണ്ണുകൾ ചെറുതായി ഇറനണിഞ്ഞിരുന്നു...
" നിനക്ക് എന്താ ഋഷി... നീ എന്താ എന്നെ മനസിലാക്കാതെ... "
ദക്ഷ് കരഞ്ഞു പോയിരുന്നു.....
അത്രയും സങ്കടം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു..." ഋഷി എനിക്ക് നിന്നെ ഇഷ്ട്ടവാ...അത് നിനക്ക് അറിയാം നീ അത് കണ്ടില്ലെന്ന് നടിച്ചു നടക്കുവാണ് എന്തിന്... "
ദക്ഷ് ഋഷി യുടെ മിഴിയിലേക്ക് നോക്കി പറഞ്ഞു....അവന്റെ മിഴികളിലെ വേദന യും പ്രണയവും താങ്ങാൻ കഴിയാതെ ഋഷി തന്റെ മിഴികൾ താഴ്ത്തി....
" എനിക്ക് നിന്നെ ഇഷ്ട്ടമല്ല ദക്ഷ്.. അല്ലെങ്കിലും ഒരു ആണിന് ആണിനോട് എങ്ങനെയാ പ്രണയം തോന്നുവാ ദക്ഷ്.. 😏 എന്ത് മണ്ടത്തരം ആണ്....."
പുച്ഛത്തോടെ മുഖം കോട്ടി പറയുമ്പോഴും തന്റെ ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദനയോടെ ആയിരുന്നു ഋഷി അത്രയും പറഞ്ഞു തീർത്തത്...
" ഋഷി... "
ദക്ഷ് വേദനയോടെ വിളിച്ചതും...
" എനിക്ക് നിന്നെ ഇഷ്ട്ടമല്ല ദക്ഷ്... എനിക്ക് ഒരു പെൺകുട്ടി യെ ഇഷ്ട്ടമാണ്... ഞാനും അവളും തമ്മിൽ പ്രണയത്തിൽ ആണ്..."
ഋഷി മാറിൽ കൈപിണച്ചു കൊണ്ട് ഗൗരവത്തോടെയും പ്രണയത്തോടെയും പറഞ്ഞു..... ഹൃദയം നോവുമ്പോഴും മുഖത് അത് കാണിക്കാതെ അവൻ പറഞ്ഞു....
" ഇതൊക്കെ വെറുതെ തോന്നുന്നത ദക്ഷ്.... അമ്മ യും അച്ഛനും കൂടെ ഒരു നല്ല പെൺകുട്ടിയെ കാണിച്ചു തന്ന് വിവാഹം കഴിച്ചാൽ... താൻ തന്നെ ഇപ്പോൾ നടന്നത് ഒക്കെ ഓർത്തു ചിരിച്ചു പോകും.....എനിക്ക് ഉറക്കം വരുന്നു ഗുഡ് നൈറ്റ്..... " ഋഷി...
" അങ്ങനെ മറക്കാൻ വേണ്ടി യല്ല ഞാൻ നിന്നെ പ്രണയിച്ചത്.... സ്വന്തം അറിയില്ലെങ്കിലും നിന്നെ പ്രണയിക്കാൻ എനിക്ക് അവകാശമുണ്ട് ഋഷി.... നിന്നെ മറന്ന് വേറെ ഒരാളെ ആ സ്ഥാനത് കാണും എന്നാണ് നീ വിചാരിക്കുന്നതെങ്കിലും ഒരിക്കലും അത് നടക്കില്ല.... ഗുഡ് നൈറ്റ് "
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin