അവളാണെന്റെ ലോകം
*******************"ഇക്കാ " സ്നേഹത്തോടെയുള്ള ആ വിളി കേട്ടു ഞാനൊന്നു ഞെട്ടി.. സുബ്ഹി നമസ്കാരം കഴിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു ഞാനപ്പോൾ.....
മെല്ലെ ഞാൻ തലയുയർത്തി നോക്കിയപ്പോൾ കുളി കഴിഞ്ഞു നിൽക്കുന്ന അവളെയാണ് ഞാൻ കണ്ടത്... ഇളം നീല നിറത്തിലുള്ള ചുരിദാറിൽ അവൾ ഒന്ന് കൂടി മൊഞ്ചത്തിയായിട്ടുണ്ട്,,, എനി അവൾ എന്റെ കെട്ടിയോൾ ആയോണ്ട് എനിക്ക് മാത്രം തോന്നുന്നതാണോന്ന് അറീല...
"എന്തേയ് ??" അവളിലേക്ക് നോക്കി കൊണ്ട് ഞാൻ ചോദിച്ചു...
"ഇക്കാ,, എന്നെയൊന്നു വെയ്റ്റ് ചെയ്യണേ,,, ഞാൻ നിസ്കരിച്ചു കഴിഞ്ഞാൽ നമുക്കൊരുമിച്ചു താഴേക്കിറങ്ങാം... ഒന്നും പരിചയമില്ലാത്തോണ്ട് ആകെയൊരു ചമ്മൽ... അത് കൊണ്ടാ... " അതും പറഞ്ഞവൾ നിസ്കരിക്കാൻ പോയി..
ശോ,, വെറുതെ മോഹിപ്പിച്ചു... ഞാൻ കരുതി ഇന്നലെ നടക്കാതെ പോയ ആദ്യ രാത്രി ഇന്നത്തേക്ക് മാറ്റിവെച്ചു എന്ന് പറയാനായിരിക്കുമെന്ന്... ഇതൊരുമാതിരി മറ്റേടത്തെ കൊതിപ്പിക്കലായി പോയി....
അവളുടെ നിസ്കാരവും കഴിഞ്ഞു അവളോടൊപ്പം സ്റ്റെയർ കേസിന്റെ സ്റ്റെപ്പുകളിറങ്ങുമ്പോഴും എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു... മുഖമൊന്നു ഉയർത്തുക പോലും ചെയ്യാതെ അവൾ വളരെ ശ്രദ്ധയോടെ ഓരോ പടികളിറങ്ങുമ്പോഴും എന്റെ മനസ്സിൽ മുഴുവൻ അവളായിരുന്നു..
കാല് വെച്ചൊന്നു വീഴ്ത്താൻ നോക്കിയാലോ,,, എന്നാ ആ വീഴ്ചയിൽ അവളെ രക്ഷിക്കാനെന്ന പോലെ എന്റെ നെഞ്ചോട് ചേർക്കമായിരുന്നു... മനസ്സിൽ തോന്നിയ ആ ചിന്ത പ്രാവർത്തികമാക്കാൻ ഒരുങ്ങുമ്പോഴേക്കും പടികൾ തീർന്നിരുന്നു.... ഹും.....സാരമില്ല,, ഇനിയും ചാൻസ് വരും...
"നീയെന്താടാ ഇന്ന് പള്ളിയിലേക്ക് വരായിനി ??" മുമ്പിൽ തന്നെ നിന്നു കൊണ്ടുള്ള ഉപ്പയുടെ ചോദ്യമാണത്..
"അത്,,,,, ഉപ്പ ഞാൻ,,,,, " എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഉപ്പ അവളെയും ചേർത്ത് പിടിച്ചു നടന്നു കഴിഞ്ഞിരുന്നു....
ഉപ്പ ഇതുവരെ ആരെയും ഇങ്ങനെ ചേർത്ത് പിടിച്ചത് ഞാൻ കണ്ടിട്ടില്ല.... ഇതെന്താ ഇവളോട് മാത്രം ഇത്ര സ്നേഹം,,,, ഇവളുമായിട്ട് ഉപ്പയ്ക് വല്ല ബന്ധവുമുണ്ടോ ???അങ്ങനെ വരാൻ വഴിയില്ലല്ലോ,,, ഉപ്പയ്ക്ക് കൂടെപ്പിറപ്പുകളായിട്ട് ആരുമില്ലെന്ന് ആണ് ഞങ്ങളുടെ അറിവ്..... ഹാ എന്തേലും ആവട്ടെ.,,