🔶*അവളാണ് എന്റെ ലോകം*
@@@@@@@@@@@@@@@@ഉപ്പയോട് പറഞ്ഞ വാക്ക് പാലിക്കാനെന്നോണം ഞാൻ അവളെയും കൂട്ടി ബീച്ചിലേക്ക് പോയി... കഴിഞ്ഞ ദിവസം അവളെയും കൂട്ടി ഇതേ സ്ഥലത്തേക്കാണ് വന്നത്... എന്നിട്ടും ഇന്നെന്തോ വല്ലാത്തൊരനുഭൂതി തോന്നി മനസ്സിൽ.... ആളൊഴിഞ്ഞൊരിടം നോക്കി ഞങ്ങൾ ആ മണൽ പരപ്പിലിരുന്നു... തിരകൾക്കൊന്നും ഇന്ന് രൗദ്ര ഭാവം കാണാനുമില്ല....
നിമിഷങ്ങൾ പിന്നിടുന്തോറും ഞാൻ അവളിലേക്കും അവൾ എന്നിലേക്കും വാക്കുകളിലൂടെ അടുത്ത് കൊണ്ടിരിക്കുകയായിരുന്നു...
"ഇക്ക,, ഇങ്ങക്കെപ്പോഴാ ഗൾഫിലേക്ക് തിരിച്ചു പോകേണ്ടത് ??" വളരെ വിഷമത്തോടെയാണ് അവൾ ആ ചോദ്യം എന്നോട് ചോദിച്ചത്...
"എനി ഒരു പത്തിരുപത് ദിവസമെങ്കിലും കാണും... ടിക്കറ്റ് എടുത്തിട്ടില്ല... സമയമാകുമ്പോ എടുക്കാം... അപ്പോ അറിഞ്ഞാൽ പോരെ,, എപ്പോഴാ പോകേണ്ടതെന്ന്... "...
"എപ്പോഴാ നാട്ടിലേക്ക് തിരിച്ചു വരുന്നത് "??
"ഇൻശാ അല്ലാഹ് രണ്ടു വർഷം കഴിയും എനി നാട്ടിലേക്ക് മടങ്ങാൻ "...
"രണ്ടു വർഷമോ ??"
അതൊരു ചോദ്യമായിരുന്നില്ല,, മറിച്ചു ഒരട്ടഹാസമായിരുന്നു അവളുടെ വായിൽ നിന്ന് വന്നത്...
"എന്റെ ഷാദി,, ഒന്ന് പതുക്കെ ചോദിച്ചൂടെ നിനക്ക്,,, മറ്റുള്ളവരൊക്കെ കേട്ടു കാണുമല്ലോ "...
"രണ്ടു വർഷമോ ??" ഇത്തവണ അവൾ പതിയെ ആണ് ചോദിച്ചത്...
"ഇതെന്നല്ലേ നീ ഇപ്പോ ചോദിച്ചത്,,, ??"
"അതേ,,, ഞാൻ കരുതി പതിയെ ചോദിച്ചാൽ മാത്രേ ഇക്ക എനിക്ക് മറുപടി തരൂന്ന്,,, അതാ ഞാൻ വീണ്ടും ചോദിച്ചത് "...
"എന്റെ പടച്ചോനേ,, ഇതെന്ത് സാധനമാ,,, എടി നിന്നെ പോലെ എനി വേറെ വല്ല ഐറ്റവും ഉണ്ടോ ??"
"ഇല്ല,, എന്തിനാ അതിനെയും പോയി കെട്ടാനാണോ ??എന്നെ പോലെ ഞാൻ മാത്രമേയുള്ളു "...
"അയ്യോ കെട്ടാനൊന്നുമല്ല പൊന്നു,, വേറെ ഉണ്ടെന്നറിഞ്ഞാൽ വഴി മാറി നടക്കാനാ.. "
"ഹി ഹി,, തമാശ "... എന്നും പറഞ്ഞവൾ എന്നെ നോക്കിയൊന്ന് കളിയാക്കി...
![](https://img.wattpad.com/cover/132415618-288-k260708.jpg)