😍അവളാണെന്റെ ലോകം
@@@@@@@@@@@അവന്റെ കൈപ്പിടിയിൽ നിന്ന് ഞാൻ സ്വയം തന്നെ മോചിതയായി... ഒരകലം പാലിച്ചു നിന്നു കൊണ്ട് ആ മുഖത്തേക്കൊന്നു നോക്കിയ ഞാൻ ഞെട്ടി പോയി...
ആദിൽ....
ഞാനിന്ന് വരെ നേരിൽ കണ്ടിട്ടില്ല.. ഒരുപാട് കേട്ടിട്ടുണ്ട്.. ഒരുവട്ടം ഞാനാ കണ്ണിലേക്ക് നോക്കിയപ്പോൾ അതിശയിച്ചു പോയി... എന്റെ ഇക്കാന്റെ അതേ കണ്ണുകൾ... റബ്ബേ ഇതെങ്ങനെ,,, അന്ന് ഇക്ക പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിലുണ്ട്... ഹംന പറയാറുണ്ട് അക്കൂക്കാനേ പോലെയാണ് ആദിയെ കാണാൻ എന്ന്,,, അപ്പോ ഞാൻ ഇക്കയെ കളിയാക്കി വിട്ടതായിരുന്നു... എന്നാൽ ഇന്ന് നേരിൽ കണ്ടപ്പോ എന്തോ ഇക്കയുമായി സാമ്യം ഉള്ള പോലെ തോന്നി...ഇനിയെത്ര സാമ്യത ഉണ്ടായാലും എനിക്കെന്റെ ഇക്കയോളം വരില്ല ഒരാളും... ഈ ജന്മം എനിക്ക് ഇക്കയെ മാത്രം മതി.. ഇക്കയ്ക്ക് ഞാനും...
"ഷാദി ",, അരികിലേക്ക് വന്ന് അവൻ എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോ ഞാൻ വീണ്ടും ഞെട്ടി.. എന്നെ അടുത്തറിയുന്ന ആളെ പോലെ ആയിരുന്നു അവന്റെ വിളി..
മെല്ലെ തലയുയർത്തി നോക്കിയപ്പോൾ അവൻ എന്റെ മുഖത്തു നിന്ന് കണ്ണെടുക്കുന്നില്ല... ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി..
"എന്നെയെങ്ങനെ അറിയാം ??"
"ആഹാ,, നല്ല ചോദ്യം,, നീയും ഞാനും കാണാൻ തുടങ്ങിയിട്ട് കുറേ കാലമായില്ലെടി പെണ്ണേ,, പക്ഷെ അതൊക്കെ കിനാവിലായിരുന്നൂന്ന് മാത്രം,, ഇന്നാണ് നിന്നെ ഒരു മിന്നായം പോലെ അഞ്ജുവിന്റെ കൂടെ കണ്ടത്.. അപ്പോ തന്നെ നിയിങ്ങോട്ട് നടക്കുന്നതും കണ്ടു... ഉടനെ ഞാനവളോട് നിന്റെ പേര് ചോദിച്ചു... അവളിൽ നിന്നാണ് പേരറിയാൻ കഴിഞ്ഞത്... പക്ഷെ ആളെ എനിക്ക് മുന്നെ അറിയാം,, ".. ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി...
ഇവനെന്തൊക്കെയാ ഈ പറയുന്നത്... ഞാനാദ്യായിട്ടാ ഇവനെ നേരിൽ കാണുന്നത് തന്നെ,, എനി ഇതിനു മെന്റൽ ആണോ ?? ഹേയ് അങ്ങനെയാണെങ്കിൽ ആരേലും പറയുന്നത് കേൾക്കുമല്ലോ...
"അതേയ്,, എനിക്ക് സത്യമായിട്ടും നിന്നെ അറിയില്ല,, ഞാൻ ആദ്യായിട്ടാ നേരിൽ കാണുന്നത് തന്നെ... നീ ഉദ്ദേശിച്ച ആൾ ചിലപ്പോ ഞാൻ അല്ലായിരിക്കും... "
