🔶അവളാണെന്റെ ലോകം
@@@@@@@@@@@"ഇക്കാനെ ഉപ്പ വിളിക്കുന്നുണ്ട് "... എന്ന് മാത്രം പറഞ് ഷാദി മുഖം താഴ്ത്തി അവിടെ തന്നെ നിന്നു... ഷഫ്‌നയോട് ഒരു മറുപടി പറയാൻ നിൽക്കാതെ ഞാൻ അവിടെന്ന് പോകാനൊരുങ്ങി... ഇടയ്ക്കെപ്പോഴെ ഷാദിയിലേക്ക് ഒരു നോട്ടമെറിഞ്ഞപ്പോൾ അവളും ഷഫ്‌നയും എന്തോ സംസാരിച്ചിരുന്നു ചായ കുടിക്കുന്നത് കണ്ടപ്പോൾ ഉള്ളിലൊരു ചിരി വന്നു...
"എന്താ ഉപ്പാ വിളിപ്പിച്ചത് ".. വളരെ താഴ്മയോടെ ഞാൻ ചോദിച്ചു...
"അങ്ങേയ്ക്ക് ഇന്ന് വല്ല വയ്യായ്കയും ഉണ്ടോ ??"...
ചോദ്യത്തിന്റെ ശൈലി മാറിയത് കണ്ടു ഞാനൊന്നു ഉപ്പയുടെ മുഖത്തേക്ക് നോക്കി... എന്നെ പരിഹസിച്ചു കൊണ്ടുള്ള ആ ചോദ്യം എന്തിനാണെന്ന ഭാവത്തിൽ ഞാനെന്റെ നോട്ടം തുടർന്നു,, വാക്ക് കൊണ്ടൊരു മറുപടി കൊടുക്കാതെ,,
"നീ ഇന്ന് തന്നെ ഷാദിയെയും കൂട്ടി ഓൾടെ വീട് വരെ ഒന്ന് പോയി വാ,,,, പിന്നെ അതിനുള്ള സമയം കിട്ടിയെന്ന് വരില്ല,,,, എനിക്കിന്ന് വയ്യ എന്നൊരു കാരണം എനിക്ക് കേൾക്കണ്ട അക്കു,, , അവളുടെ അഡിമിഷനും കാര്യങ്ങളുമൊക്കെ നീ തന്നെ നോക്കണം... നീ പോകുന്നതിന്റെ ഉള്ളിൽ തന്നെ എല്ലാം ശരിയായാൽ അത്രയും നല്ലത് "... ഒറ്റ ശ്വാസത്തിൽ ഉപ്പ അത്രയും പറഞ്ഞു നിർത്തി.....
"ആഹ്,, ഞാൻ പൊയ്ക്കൊള്ളാം,, "
"പറ്റുമെങ്കിൽ ഇന്ന് തന്നെ തിരിച്ചു വരണം,, അല്ലെങ്കിൽ നാളെ രാവിലെ അവിടെന്ന് തിരിക്കണം.. ഷാദിയെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഇപ്പോ മനസ്സിനെന്തോ സമാദാനക്കേടാണ്... "
"അത്രയും ദൂരം പോയിട്ട് ഇന്ന് തന്നെ വരാൻ പറ്റൂന്ന് തോന്നുന്നില്ല ഉപ്പ,,, ഇൻശാ അല്ലാഹ് നാളെ രാവിലെ ഞാൻ അവിടെന്ന് തിരിക്കാം.. ".. അതും പറഞ്ഞു ഞാനവിടെന്ന് പിന്തിരിഞ്ഞു..
"അക്കു,, നീ ഒന്നവിടെ നിന്നേ ".. പിന്നിൽ നിന്നും ഉപ്പയുടെ വിളി കേട്ട് ഞാനൊന്നു തിരിഞ്ഞു നോക്കി..
"നിനക്ക് കുറച്ചൂടെ ലീവ് നീട്ടി കിട്ടാൻ പറ്റുമോന്ന് ഒന്ന് നോക്കണം,,, അവളോട് ഞാനൊന്ന് സംസാരിച്ചപ്പോ ഓൾക്കെന്തോ ടെൻഷൻ ഉള്ള പോലെ തോന്നി,,, എന്താന്ന് ചോദിച്ചപ്പോ പറഞ്ഞു,, കോളേജിലേക്കുള്ള പോക്കും വരവുമൊക്കെ ഒന്ന് പരിചിതമാകുന്നത് വരെ ഇക്ക കൂടെയുണ്ടായാൽ മതി എന്ന് "...
![](https://img.wattpad.com/cover/132415618-288-k260708.jpg)