part 6

755 50 0
                                    

അവളാണെന്റെ ലോകം
♡♡♡☆☆☆♡♡♡☆☆☆

ഇന്നാണ് ഷാദിയുടെ റിസൾട്ട് അറിയുന്നത്.. ഉച്ചയ്ക്ക് പബ്ലിഷ് ചെയ്യുമെന്നാണ് പറഞ്ഞത്.. എന്ത് തന്നെയായാലും ഞാൻ ഹാപ്പിയാ... ഇന്ന് ഞാനൊരു കലക്ക് കലക്കും...പക്ഷെ  അവൾക്കു യാതൊരു കുലുക്കവുമില്ല... എല്ലാരോടും ചിരിച്ചും കളിച്ചും നടക്കുന്നുണ്ട്... ജയിച്ചാൽ എന്റെ വക ചിലവ് വേണമെന്നൊക്കെ പറഞ്ഞു അജുവും ഹംനയും എന്നോട് ചട്ടം കെട്ടിയിട്ടുണ്ട്... അജുവും ഹംനയും കൂടി അവൾക്കെന്തോ ഗിഫ്റ്റൊക്കെ വാങ്ങി വെച്ചിട്ടുണ്ടെന്ന് തോന്നുന്നു... നിച്ചുക്കയാണെങ്കിൽ ഇപ്പോ അത്ര നല്ല മൂഡിലുമല്ല...

വീടിനു വെളിയിൽ ഇറങ്ങി നടക്കുകയായിരുന്ന നിച്ചൂക്കയുടെ അടുത്തേക്ക് ഞാൻ ചെന്നു

"എന്താ നിച്ചൂക്കാ ഒരു ടെൻഷൻ പോലെ ??എന്തേലും പ്രശ്നമുണ്ടോ ??"

"ഹേയ് ഒന്നുല്ലടാ അക്കു,, നിനക്കു തോന്നുന്നതാ... "  ഒഴിഞ്ഞു മാറാൻ നിച്ചുക്ക ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല

"ഈ അക്കൂനോട് പറയാൻ പറ്റാത്തതാണെങ്കിൽ പറയണ്ട... എല്ലാം ഉള്ളിലൊതുക്കി നടന്നോളു "..

"അക്കു,, അങ്ങനെ കാര്യായിട്ടൊന്നുമില്ലടാ... അത് പിന്നെ,,,, ഞാനിപ്പോ നാട്ടിൽ വന്നിട്ടെന്നെ 2 മാസമായില്ലേടാ,, കല്യാണം കഴിഞ്ഞിട്ട് 4 വർഷാകാലായി... ഇതുവരെ എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലല്ലോടാ എന്നോർത്തപ്പോ എന്തോ മനസ്സിനൊരു വല്ലായ്മ "... പറഞ്ഞു തീർന്നതും ഇക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

"അതിനാണോ ഞമ്മളെ നിച്ചൂസ് ഇങ്ങനെ ബേജാറാകണേ ???അയ്യേ മോശം,,, 4 വർഷമല്ലേ ആയുള്ളൂ... അതിനിപ്പോ എന്താ... പടച്ചോൻ അങ്ങനെയൊന്നും നമ്മളെ കൈ വിടൂല നിച്ചൂക്കാ,, അതുമല്ല,, ഇപ്പോ തന്നെ ലൈഫ് മാക്സിമം എൻജോയ് ചെയ്തോ,, ഇല്ലെങ്കിൽ കുട്ടി കുറുമ്പന്മാർ വന്നാൽ നിങ്ങൾക് രണ്ടാൾക്കും നേരെ ചൊവ്വെ സംസാരിക്കാൻ കൂടി പറ്റത്തില്ല... അത് കൊണ്ട് എന്റെ നിച്ചൂക്കാ ഒന്ന് ചിരിച്ചാട്ടെ,, " അതും പറഞ്ഞു ഞാനിക്കയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു...

"നീ പറഞ്ഞതും ശരിയാടാ,, പടച്ചോൻ അതിനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടാകും,,, എന്തായാലും എന്റെ അക്കൂനെങ്കിലും അങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ "...  മനസ്സിന്റെ ഉള്ളിൽ തട്ടി നിച്ചൂക്ക പറഞ്ഞ ആ വാക്കുകൾ എന്നിലും നവോന്മേഷം ഉണർത്തി..
**********************

അവളാണെന്റെ ലോകംحيث تعيش القصص. اكتشف الآن