അവളാണെന്റെ ലോകം
@ @ @ @ @ @ @ @ @ഉറങ്ങാൻ ഒരുപാട് വൈകിയത് കൊണ്ടാകണം ഷാദി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്... കുളിച്ചു റെഡി ആയി അവൾ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി..
"എത്ര നേരമായി ഇക്കാനെ ഞാൻ വിളിക്കുന്നു,, ഒന്ന് വേഗം പോയി കുളിച്ചു നിസ്കരിച്ചിട്ട് വാ,, അപ്പോഴേക്കും ഞാൻ ചായ കൊണ്ട് വരാം "...
"ഞാൻ അറിഞ്ഞില്ലടി,, ഉറങ്ങി പോയി,, കുറച്ചധികം,, "
"അപ്പോ Ac യുടെ തണുപ്പ് ഇക്കയ്ക്ക് നല്ലോണം പിടിച്ചിട്ടുണ്ടല്ലോ,, ഇതുവരെയില്ലാത്ത ഉറക്കൊക്കെ എവ്ടെന്ന് വന്നു "... അവള് രാവിലെ തന്നെ ഞമ്മക്കിട്ട് ഒന്ന് തങ്ങിയതാണ്.. ഞമ്മള് വിട്ടു കൊടുക്കുമോ,,,
"Ac യുടെ തണുപ്പകറ്റാനല്ലേ ഞമ്മളെ ചൂടത്തി ഷാദിയെ അടുത്തു കിടത്തിയത്,,, അവളെ ഞമ്മളൊന്ന് ചേർത്ത് പിടിച്ചാ മതി,, ആരിട്ടിഫിഷ്യൽ ആയിട്ടുള്ള ac യുടെ തണുപ്പൊക്കെ പമ്പ കടന്നോളും,, " അതും പറഞ് ഞാൻ അവളെയൊന്നു നോക്കി...
"രാവിലെ തന്നെ തുടങ്ങിയല്ലോ കട്ട ഒലിപ്പീര്,, ഇങ്ങള് ഒന്ന് പോയി വേഗം കുളിച്ചിട്ട് വാ,,, "
"ആഹ്,, ഞമ്മളെന്തേലും പറഞ്ഞാൽ അത് ഒലിപ്പീര്,, ഇനിയൊന്നും പറയില്ലെടി,, നോക്കിക്കോ "
"ഹും പിന്നെ,,, പറയാതിരിക്കാൻ അത് അക്കു അല്ലാതിരിക്കണം "... ബെഡിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തു പോയി നിന്നു... മുഖത്തോട് മുഖം നോക്കി ഒരല്പ നേരം നിന്നു...
"അക്കു പറഞ്ഞാൽ പറഞ്ഞതാ,, എനി നിന്നോട് ഞാൻ റൊമാൻസും പറഞ് വരില്ലെടി,,, പകരം ചെയ്തു കാണിച്ചു തരാ ട്ടോ ".. എന്റെ തല കൊണ്ട് അവളുടെ തലമണ്ടക്കിട്ട് ഒരു തട്ട് കൊടുത്തു ചിരിച്ചോണ്ട് ഞമ്മള് ബാത്റൂം ലക്ഷ്യമാക്കി നടന്നു...
********************************ചായയുമായി വന്ന ഷാദി എനിക്കരികിലിരുന്നു,,,
"ഉപ്പ ഇങ്ങളോട് പെട്ടെന്ന് റെഡിയാകാൻ പറഞ്ഞിട്ടുണ്ട്,,, അല്ലാ ഇങ്ങൾ രണ്ടാളും ഇതെവിടെയ എന്നെ കൂട്ടാതെ പോകുന്നേ ??"
ഷാദിയു പരിഭവം നിറഞ്ഞ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു... ഉത്തരമെന്ത് പറയണമെന്നറിയില്ലെനിക്ക്,,, അവളെ ഒഴിവാക്കിയുള്ള ഈ യാത്ര ഉപ്പ പറയുന്ന കാര്യം അവളൊരിക്കലും അറിയാതിരിക്കാനാണ്...
